Latest News

അരങ്ങിലെത്തുന്നത് ബ്രഹ്മാണ്ഡ ചിത്രം; മാമാങ്കത്തിലെ ആദ്യഗാനമെത്തി; മെഗാസ്റ്റാറിന്റെ മാസ് വരവ് കാത്ത് പ്രേക്ഷകരും

Malayalilife
 അരങ്ങിലെത്തുന്നത് ബ്രഹ്മാണ്ഡ ചിത്രം; മാമാങ്കത്തിലെ ആദ്യഗാനമെത്തി; മെഗാസ്റ്റാറിന്റെ മാസ് വരവ് കാത്ത് പ്രേക്ഷകരും

മ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്ക'ത്തിലെ ആദ്യ വീഡിയോഗാനം പുറത്തെത്തി. 'മൂക്കുത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം എം ജയചന്ദ്രന്‍. ശ്രേയാ ഘോഷാല്‍ പാടിയിരിക്കുന്നു.

50 കോടി ബജറ്റില്‍ എത്തുന്ന സിനിമയാണ് മാമാങ്കം. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു.

എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയിലുള്ള സെറ്റിലായിരുന്നു ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

 

Read more topics: # mukuthy video from mamangam
mukuthy video from mamangam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES