Latest News

ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു; എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ആശംസ അറിയിച്ച് മുരളി ഗോപി കുറിച്ചത്

Malayalilife
 ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു; എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ആശംസ അറിയിച്ച് മുരളി ഗോപി കുറിച്ചത്

മ്മയുടെ പിറന്നാള്‍ ദിനത്തില്‍ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നുവെന്ന് മുരളി ?ഗോപി കുറിക്കുന്നു. അമ്മയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മുരളിയുടെ പോസ്റ്റ്. 

'ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത്  അങ്ങനെതന്നെ.  ഉയര്‍ച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാന്‍ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്... സമചിത്തതയുടെ ആള്‍രൂപമായി ജീവിച്ചു കാണിച്ചതിന്... ഉള്‍സൗഖ്യത്തിന്റെ പൊരുള്‍ കാട്ടിയതിന്... ഉണ്മയോടെ വാണതിന്... ഉള്‍ക്കരുത്തായതിന്... എന്നും... അമ്മ', എന്നാണ് മുരളി ??ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം അച്ഛന്‍ ഭ?രത് ഗോപിക്കൊപ്പമുള്ള അമ്മയുടെയും തന്റെയും ചിത്രങ്ങളും മുരളി പങ്കുവച്ചിട്ടുണ്ട്. 

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളി ഗോപിയുടെ തുലികയിലൂടെ ജീവന്‍വച്ചു.

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. എമ്പുരാന്‍, മുരളി ഗോപിയുടെ തൂലികയില്‍ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റാകുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. 2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. 

 

Read more topics: # മുരളി ഗോപി
murali gopi birthday wishes to mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES