Latest News

വളകാപ്പ് ചടങ്ങ് ആഘോഷമാക്കി മൈഥിലി; സാരിയുടത്ത് നിറവയറില്‍ സുന്ദരിയായി നടി; ഭര്‍ത്താവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ച ആഘോഷത്തിന്റെ മനോഹര നിമിഷങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
വളകാപ്പ് ചടങ്ങ് ആഘോഷമാക്കി മൈഥിലി; സാരിയുടത്ത് നിറവയറില്‍ സുന്ദരിയായി നടി; ഭര്‍ത്താവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ച ആഘോഷത്തിന്റെ മനോഹര നിമിഷങ്ങള്‍ പങ്ക് വച്ച് നടി

ലയാളികളുടെ പ്രിയപ്പെട്ട നടി മൈഥിലി സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോവുകയാണ്. അമ്മയാകാന്‍ ഒരുങ്ങുന്ന വിശേഷം നടി തന്നെ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ ബന്ധുക്കളും കൂട്ടുകാരും ഒന്നിച്ച നടിയുടെ വളകാപ്പ് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. 
മൈഥിലിയും സമ്പത്തും ആഘോഷിക്കുകയാണ് ഈ ദിവസങ്ങള്‍. 

വൈക്കത്ത് വെച്ചാണ് എല്ലാവരും ഒത്തുകൂടിയത്. ചുവന്ന കസവ് പാട്ടുസാരിയിലാണ് മൈഥിലി എത്തിയത്. മഞ്ഞ ജുബ്ബയില്‍ സമ്പത്തും എത്തി. മൈഥിലി മനോഹര നിമിഷങ്ങള്‍ പങ്ക് വച്ച് കൊണ്ട് കുറിച്ചതിങ്ങനെ:,ള്‍ ഇങ്ങനെ 'അച്ഛാ..എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് എനിക്ക് കേള്‍ക്കാം. ഞാന്‍ അമ്മയുടെ വയറ്റില്‍ ഇരിക്കുമ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത് എനിക്ക് തിരിച്ചും ഇഷ്ടമാണെന്നും നമ്മുടെ ജീവിതം തുടങ്ങിയിട്ട് മാത്രമേ ഉള്ളു എന്നതുമാണ്. അച്ഛാ..റെഡി ആണോ? നമ്മുടെ ജീവിതം തുടങ്ങാന്‍ പോവുകയാണ്. ' ഇതായിരുന്നു വാക്കുകള്‍. തന്റെ കുട്ടി സംസാരിക്കുന്ന രീതി അനുസരിച്ചാണ് മൈഥിലി ഈ അടിക്കുറിപ്പ് തയ്യാറാക്കിയത്.  

ഏപ്രില്‍ 28ന് ഗുരുവായൂരില്‍ വെച്ചായിരുന്നു മൈഥിലിയുടേയും സമ്പത്തിന്റെയും വിവാഹം. കൊടൈക്കനാലിലെ ഒരു ട്രീ ഹൗസില്‍ വെച്ചാണ് മൈഥിലിയും സമ്പത്തും ആദ്യമായി തമ്മില്‍ കാണുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, കേരള കഫെ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.  

ഓണനാളിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ജനങ്ങളിലേക്ക് മൈഥിലി അറിയിച്ചത്. 'എല്ലാവര്‍ക്കും ഓണാശംസകള്‍. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു' എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവെച്ചത്. 

 

Read more topics: # മൈഥിലി
mydhilI valakapp PHOTO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES