നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് മന്‍മധുഡു2. ചിത്ത്രതില്‍ അതിഥി വേഷത്തില്‍ നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത എത്തുന്നുണ്ട്. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സാമന്ത എത്തുന്നതെങ്കിലും 35 ലക്ഷം രൂപയായിരിക്കും പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ വേഷത്തിനു ചിത്രത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് സാമന്ത പറഞ്ഞിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്ന് സാമന്ത വ്യക്തമാക്കുന്നു.
മന്‍മധുഡു2ന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. അമല അക്കിനേനി ഫസ്റ്റ്ക്ലാപ്പ് അടിച്ചായിരുന്നു മന്‍മധുഡു2വിന്റെ ചിത്രീകരണം ആരംഭിച്ചത്. അതുപോലെ നാഗാര്‍ജുനയുടെ മകന്‍ കൂടിയായ നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത്. രാകുല്‍ പ്രീത് ആണ് ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയാകുന്നത്. ലക്ഷ്മിയും ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നു. മന്‍മധുഡു എന്ന ചിത്രത്തിലും നാഗാര്‍ജുനയായിരുന്നു നായകന്‍.