Latest News

സിനിമയിലെ രഹസ്യമായ പരസ്യമാണ് കാസ്റ്റിംഗ് കൗച്ച്; നടിമാരും നടന്മാരും ഇതിന് ഇരകളാകുന്നു; പലരും ഇത് തുറന്നുപറയുന്നില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി നമിത

Malayalilife
 സിനിമയിലെ രഹസ്യമായ പരസ്യമാണ് കാസ്റ്റിംഗ് കൗച്ച്; നടിമാരും നടന്മാരും ഇതിന് ഇരകളാകുന്നു; പലരും ഇത് തുറന്നുപറയുന്നില്ല; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി നമിത

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് ഗ്ലാമര്‍ താരമായ നമിത മോഹന്‍ലാല്‍ നായകനായ പുലിമുരുഗനിലൂടെയാണ് മടങ്ങിയെത്തിയത്. പിന്നീട് താരത്തെ വീണ്ടും ബിഗ് സ്‌ക്രൂനില്‍ നിന്നും അപ്രത്യക്ഷയായി. എന്നാല്‍ മിനി സ്‌ക്രീനില്‍ താരം നിറഞ്ഞു നിന്നു. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക.

സിനിമയില്‍ നിന്നും അകന്ന സമയങ്ങളില്‍ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 28 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ശേഷം താന്‍ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.

മീടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. 'നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമല പൂജയും അമ്മന്‍പൂജയും നടത്തുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു'. കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയില്‍ പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാണ്. അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രം. 'എനിക്കറിയാം, മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്'- നമിത കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. 'സ്മോള്‍ ബജറ്റ് സിനിമയെ ഞാന്‍ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും'. ആരും രജനീകാന്തും കമല്‍ ഹാസനുമായി ജനിക്കുന്നില്ല'. എല്ലാവര്‍ക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ല.-നമിത പറഞ്ഞു

Read more topics: # namitha about casting couch
namitha about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES