Latest News

ഒരു സിനിമാറ്റോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്; ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്; നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു; അഹാന കൃഷ്ണ സുഹൃത്തിന് അഭിനന്ദിച്ചത് ഇങ്ങനെ

Malayalilife
 ഒരു സിനിമാറ്റോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്; ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്; നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു; അഹാന കൃഷ്ണ സുഹൃത്തിന് അഭിനന്ദിച്ചത് ഇങ്ങനെ

മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറുന്ന ലോകയുടെ സിനിമാറ്റോഗ്രാഫറും സുഹൃത്തുമായ നിമിഷ് രവിയെ അഭിനന്ദിച്ചുള്ള കുറിപ്പുമായി നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ അഭിപ്രായ പ്രകടനം. ഇത് നിങ്ങള്‍ക്കുള്ളതാണ് 'നിം'. ഒരു മുഴുവന്‍ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷെ ഈ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു. 

ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്. ഒരു സിനിമാട്ടോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു' - അഹാന കുറിച്ചു. 

സിനിമയില്‍ വന്ന ആദ്യ നാള്‍ മുതല്‍ തന്നെ മികച്ചതും അര്‍ത്ഥവത്തുമായി സിനിമകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോട് ഏറ്റവും സത്യസന്ധമായും ആത്മാര്‍ത്ഥമായും ചേര്‍ന്നുനിന്ന വ്യക്തിയാണ് നീ. ഐ ആം സോ പ്രൗഡ് ഓഫ് യു,' അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

ലോക യൂണിവേഴ്‌സ്' നെ പരിചയപ്പെടുത്തുന്ന ഈ സൂപ്പര്‍ഹീറോ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് കേന്ദ്ര കഥാപാത്രമായ ചന്ദ്രയെ അവതരിപ്പിച്ചത്. നസ്ലെന്‍, സാന്‍ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും അതിഥി വേഷങ്ങളില്‍ എത്തുകയും 'ലോക യൂണിവേഴ്‌സി'ല്‍ അവരുടെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു.

275 കോടിയ്ക്ക് മുകളില്‍ ചിത്രം നേടിയെന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോഴും വിവിധ ഭാഷകളില്‍ തീയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. 

Read more topics: # അഹാന കൃഷ്ണ
ahaana krishna praises lokah and nimish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES