Latest News

അച്ഛന് പാപ്പുവും, പാറുവും എഴുതുന്നത്; ഖത്തറിലായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്ക് വച്ച് നമിത പ്രമോദ്; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളറിച്ച് നടി പങ്ക് വച്ചത്

Malayalilife
അച്ഛന് പാപ്പുവും, പാറുവും എഴുതുന്നത്; ഖത്തറിലായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്ക് വച്ച് നമിത പ്രമോദ്; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളറിച്ച് നടി പങ്ക് വച്ചത്

പ്രവാസിയായിരുന്ന അച്ഛന് കുട്ടിക്കാലത്ത് എഴുതിയ കത്ത് പങ്കുവച്ച് നടി നമിത പ്രമോദ്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസകള്‍ അറിയിച്ചുകൊണ്ടാണ് കുട്ടിക്കാലത്തെ മനോഹരമായ ഓര്‍മ താരം പങ്കുവച്ചത്. അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത് സഹോദരി പാറുവിനൊപ്പം എഴുതിയതാണ് കത്ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കത്ത് അമ്മ കാണിച്ചു തന്നപ്പോള്‍ കണ്ണു നിറഞ്ഞുപോയി എന്നാണ് നമിത കുറിക്കുന്നത്. അച്ഛനോടുള്ള സ്നേഹം നിറച്ചുകൊണ്ടാണ് കത്ത്. സ്‌കൂളിലെ വിശേഷങ്ങളും കത്തിലൂടെ ഇരുവരും പങ്കുവയ്ക്കുന്നുണ്ട്. 

നമിതയുടെ കുറിപ്പ് വായിക്കാം

അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്ത് ഞാനും പാറുവും കൂടി എഴുതിയതാണ് ഈ കത്ത്. അച്ഛനോടുള്ള സ്നേഹം പറയാനായി അമ്മ നിരവധി പേജുകളുള്ള കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന സമയമാണിത്. അച്ഛനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എഴുതാനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ഇത് എഴുതുന്ന സമയത്ത് ഞാനും പാറുവും അലര്‍ജി ബാധിച്ച് ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ കത്ത് അമ്മ എന്നെ കാണിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികമാണ്. നിങ്ങളെ മാതാപിതാക്കളായി കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. നിങ്ങളെ തന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. വലിയ കുടുംബത്തില്‍ നിന്നല്ല ഞങ്ങള്‍ വന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ എത്തിനില്‍ക്കുന്നത് ഞങ്ങളുടെ അച്ഛന്റേയും അമ്മയുടേതും പ്രയത്നം കൊണ്ടാണ്. നിങ്ങള്‍ക്കൊപ്പം എന്നും ഞാനും പാറുവുമുണ്ടാകും. വാക്കാണ്.

നമിതയുടെ പോസ്റ്റില്‍ ദീപ്തി വിധു പ്രതാപ്, ജ്യോത്സന, കവിത, മിയ, ഡയറക്ടര്‍ ജോഷി, രചന നാരായണന്‍ കുട്ടി എന്നിങ്ങനെ നിരവധി താരങ്ങളും ആരാധകരും കമന്റുമായി എത്തിയിരുന്നു.

2011 ല്‍ രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത അഭിനയിത്തിലേക്ക് കടക്കുന്നത്. ശേഷം പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായിക വേഷത്തില്‍ അരങ്ങേറി. പിന്നീട് സൗണ്ട് തോമ, പുളളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍ അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തു. നാദിര്‍ഷ സംവിധാനം നിര്‍വഹിച്ച ഈശോ ആണ് നമിതയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.  

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

namitha pramod shared letter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES