Latest News

പുരസ്‌കാരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ വീടില്ലല്ലോയെന്ന ദു:ഖം ഇനി വേണ്ട; നഞ്ചിയമ്മയ്ക്ക് സ്വന്തമായി വീടെന്ന സ്വ്പനം യാഥാര്‍ത്ഥ്യമായി

Malayalilife
പുരസ്‌കാരങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ വീടില്ലല്ലോയെന്ന ദു:ഖം ഇനി വേണ്ട; നഞ്ചിയമ്മയ്ക്ക് സ്വന്തമായി വീടെന്ന സ്വ്പനം യാഥാര്‍ത്ഥ്യമായി

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവില്‍ സ്വന്തമായിട്ടൊരു അടച്ചുപ്പുള്ളൊരു വീടായി.പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നഞ്ചിയമ്മയ്ക്ക് അത് സൂക്ഷിക്കാന്‍ സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സങ്കകടരം. ഇപ്പോള്‍ ഫിലോകാലിയ ഫൌണ്ടേഷന്‍ ആണ് നഞ്ചിയമ്മയ്ക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ്.

അട്ടപ്പാടിയിലെ നക്കുപതി ഊരില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ ഇതുവരെ  താമസിച്ചിരുന്നത്.   ലഭിച്ച അവാര്‍ഡുകള്‍ സൂക്ഷിക്കുന്നതിന് പോലും വീട്ടില്‍ ഇടമില്ലെന്ന് നഞ്ചിയമ്മ മുമ്പ്  സങ്കടം  പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പ് തറക്കല്ലിട്ട വീടിന്റെ പണി അതിവേഗമാണ്  പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടില്‍ താമസം ആരംഭിച്ചു. പഴയ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് പുതിയ  വീടും  പണി കഴിപ്പിച്ചിരിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വേഷം ചെയ്ത ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുണമായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലാണ് നഞ്ചിയമ്മ പ്രവര്‍ത്തിക്കുന്നത്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്. 

Read more topics: # നഞ്ചിയമ്മ
nanjiyamma finally gets new house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES