Latest News

നടരാജനും ചിലങ്കയുമൊക്കെ ചേര്‍ന്ന കേക്ക് മുറിച്ച് ആഘോഷം; മകനും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം പിറന്നാളാഘോഷം കെങ്കെമമാക്കി നവ്യ

Malayalilife
 നടരാജനും ചിലങ്കയുമൊക്കെ ചേര്‍ന്ന കേക്ക് മുറിച്ച് ആഘോഷം; മകനും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം പിറന്നാളാഘോഷം കെങ്കെമമാക്കി നവ്യ

ലയാളികളുടെ പ്രിയപെട്ട നടിയാണ് നവ്യ നായര്‍ സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്. നടിയുടെ പിറന്നാളായിരുന്നു ഇന്നലെ. സിനിമ രംഗത്തെ നിരവധി താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. ഇപ്പോള്‍ നടി പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആണ് നടി പിറന്നാള്‍ ആഘോഷമാക്കിയത്.നര്‍ത്തകി കൂടിയായ നവ്യയ്ക്കായി നടരാജനും ചിലങ്കയുമൊക്കെ ഉള്‍പ്പെടുന്ന ഡിസൈനിലുളള കേക്കാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. 

മന്മയിഎന്ന പേരിലുളള ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ നവ്യ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൃഷ്ണന്റെ സ്നേഹിതയായ രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നത്. നവ്യയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ട് അനവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു.

വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നവ്യ. 2010ല്‍ വിവാഹിത ആയ ശേഷം 2012ല്‍ 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലും 'ദൃശ്യ' ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയില്‍ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.

മാതംഗി എന്ന പേരു നല്‍കിയ നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്. കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന സ്ഥാപനം വിജയദശമി ദിനത്തിലാണ് തുടക്കം കുറിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

navya nair BIRTHDAY CELIBRATION WITH FAMILY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES