Latest News

ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനില്‍ക്കുന്നതു കൊണ്ട് നിശബ്ദയായിരുന്നു; ദൃശ്യത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല;സ്വയം ട്രോളുമായി നവ്യയുടെ കുറിപ്പ്

Malayalilife
ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനില്‍ക്കുന്നതു കൊണ്ട് നിശബ്ദയായിരുന്നു; ദൃശ്യത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല;സ്വയം ട്രോളുമായി നവ്യയുടെ കുറിപ്പ്

വീട്ടുകാര്‍ക്കൊപ്പം അവധിയാഘോഷത്തിലായിരുന്നു നവ്യ ഇതിനടിയില്‍ തന്റെ സണ്‍ഗ്ലാസ് നഷ്ടപ്പെട്ട് പോയ കഥ സ്വയം ട്രോളിലൂടെ നടി പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗ്ലാസ് നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമൊപ്പമാണ് നവ്യയുടെ കുറിപ്പ്. 

പുഴയില്‍ മുഖം കഴുകാന്‍ പോകുന്നതിനിടെയാണ് പാന്റ്‌സില്‍ തൂക്കിയിട്ടിരുന്ന ഗ്ലാസ് നഷ്ടമായത്. 'ദൃശ്യ'ത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല എന്നുറപ്പായപ്പോള്‍ അന്വേഷണം നിര്‍ത്തിയെന്ന് നവ്യ തമാശരൂപേണ പറഞ്ഞു.

നവ്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: 'ആര്‍ഐപി കണ്ണാടി. കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത ചിത്രങ്ങള്‍. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് (കണ്ണട) എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍. ഇത് പൊതുവെ ഞാന്‍ ഷര്‍ട്ടിന്റെ മുന്‍ ഭാഗത്താണ് വയ്ക്കുന്നത്. എല്ലാവരെയും പോലെ, പക്ഷേ പാന്റ്‌സിന്റെ സിബ്ബില്‍ വയ്ക്കുന്ന, അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയില്‍, എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.

വീഡിയോ ഇല്‍ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയില്‍ മുഖം കഴുകാന്‍ പോയത്( ആ വീഡിയോ ഇല്‍ goggles ഇല്ല, സോ അതിനു മുന്‍പു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു ??)അതോടെ ഫോണ്‍ ഇന്റെ ബാക് സൈഡ് ഉം പൊട്ടി , ഗോഗിള്‍സ് ഉം പോയി . 

വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ തപ്പല്‍ നിര്‍ത്തി .. 

അപ്പോഴാണ് ലക്ഷ്മിടെ കാള്‍, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റി ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു , അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്.. ''വല്ലപ്പോഴും ആണ് ഇന്‍സ്റ്റാ ഇല്‍ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ ' , പറയുന്നതില്‍ ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനില്‍ക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു.. 

ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട് ..
ഇന്നത്തെ വള്ളിക്കഥകള്‍ ഇവിടെ അവസാനിക്കുന്നു.. ആരെ ആണാവോ കണികണ്ടത്.. 
 

Read more topics: # നവ്യ നായര്‍
navya nair Post about sunglass missing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES