ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടിയാണ് നവ്യ നായര്‍. വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്ത വിദ്യാലയമായ മാതംഗി ഡാന്‍സ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നവ്യാ നായര്‍.
വിജയദശമി ദിനത്തില്‍ ആണ് പുതിയ ആരംഭത്തിനു തുടക്കം കുറിച്ചത്. മാതംഗി എന്നാണ് വിദ്യാലയത്തിന് പേരിട്ടിരിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെയാണ് ഇപ്പോള്‍ നൃത്തം അഭ്യസിപ്പിക്കുന്നതെന്ന് നവ്യ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
വിജയദശമി ദിനത്തില്‍ മാതംഗിയില്‍ നൃത്ത ക്ലാസുകള്‍ തുടങ്ങി. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായാണ് ഇപ്പോള്‍ ക്ലാസുകള്‍. വിദ്യാലയത്തിന്റെ ഔദ്യോഗിക ഇദ്ഘാടനം പിന്നീട് നടത്തും. അവിടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് നൃത്തം പഠിക്കാനുളള അവരങ്ങളുണ്ടാകും. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നൃത്ത വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നവ്യ നായര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
തന്റെ ഗുരുവായ മനു മാസ്റ്റര്‍ ആണ് ഉത്തരമൊരു ആശയം മുന്നോട്ടു വെച്ചതെന്ന് നവ്യ പറഞ്ഞു. ഗുരുനാഥന്‍ പഠിപ്പിച്ചത് ഏറ്റവും പരിശുദ്ധിയോടെ തന്റെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നൃത്തത്തോടു നീതി പുലര്‍ത്താന്‍ കഴിയട്ടെയെന്നു പ്രാര്‍ഥിക്കുകയാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.