Latest News

ഞാനൊരു സിനിമാക്കാരിയല്ല സാധാരണ പെണ്‍കുട്ടി; നയന്‍താരയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തു കൊണ്ടെന്ന ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മറുപടി നല്കി വിഘ്‌നേശും; നയന്‍താര വിഘ്‌നേശ് വിവാഹത്തിന്റെ ടീസര്‍ പുറത്ത്

Malayalilife
topbanner
ഞാനൊരു സിനിമാക്കാരിയല്ല സാധാരണ പെണ്‍കുട്ടി; നയന്‍താരയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തു കൊണ്ടെന്ന ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മറുപടി നല്കി വിഘ്‌നേശും; നയന്‍താര വിഘ്‌നേശ് വിവാഹത്തിന്റെ ടീസര്‍ പുറത്ത്

പ്രേഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഷ്‌നേഷ് ശിവന്റെ വിവാഹ വീഡിയോ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. 

'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നത് സംവിധായകന്‍ ഗൗതം മേനോനാണ്. ടീസറില്‍ എന്തുകൊണ്ട് നയന്‍താര എന്ന് ഗൗതം മേനോന്‍ വിഘ്‌നേഷിനോട് ചോദിക്കുന്നുണ്ട്.

ആഞ്ജലീന ജോളി പ്രണയാഭ്യര്‍ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്നുവച്ചു എന്ന രസകരമായ മറുപടിയാണ് വിഘ്നേഷ് ശിവന്‍ പറയുന്നത്. താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹമെന്നും നയന്‍താര പറയുന്നു.നയന്‍താരയെ അഭിനേത്രിയായി കാണുന്നതിലുപരി അവര്‍ ഒരു നല്ല മനുഷ്യസ്നേഹിയാണെന്നും വിഘ്നേഷ് കൂട്ടിച്ചേര്‍ത്തു.

 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം. വിവാഹ വിഡിയോയായി മാത്രമല്ല ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. നയന്‍താരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചും ഡോക്യുമെന്ററി വിശദീകരിക്കുന്നു.

nayanthara vignesh shivan wedding teaser

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES