Latest News

എ ആര്‍ റഹ്മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നീരജ് മാധവ്; മലയാളത്തിന്റെ പ്രിയ നടന്‍ പാട്ടെഴുതിയത് ചിമ്പു ഗൗതം മേനോന്‍ ചിത്രത്തിനായി

Malayalilife
 എ ആര്‍ റഹ്മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നീരജ് മാധവ്; മലയാളത്തിന്റെ പ്രിയ നടന്‍ പാട്ടെഴുതിയത് ചിമ്പു ഗൗതം മേനോന്‍ ചിത്രത്തിനായി

ടന്‍, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലകളിലായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് നീരജ മാധവ്. കൊവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നീരജ്. എ ആര്‍ റഹ്മാനുവേണ്ടി ഒരു ഗാനം എഴുതി ആലപിക്കാന്‍ അവസരം ലഭിച്ചു ഈയിടെ നീരജിന്.

ചിമ്പുവിനെ നായകനാക്കി ഗൗതംമേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വെന്തുതണിന്തത് കാട് എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്‍ വരികള്‍ എഴുതിയത്. എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതാനും ആലപിക്കാനും കഴിഞ്ഞ സന്തോഷം നടന്‍ തന്നെയാണ് പങ്ക് വച്ചത്.. ഒപ്പം ചിത്രത്തില്‍ അഭിനയിക്കാനും. തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് നീരജ് മാധവ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. 

റഹ്മാനും ഗൗതം മേനോനും ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുക. അപ്പോള്‍ അതു യാഥാര്‍ത്ഥ്യമാവും. വെന്തുതണിന്തത് കാട് കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും.എ. ആ|. റഹ്മാന്റെ ഫാന്‍ ബോയി ആയിരുന്നു താനെന്നും നീരജ് മാധവ് പറഞ്ഞു. നടന്‍, റാപ്പര്‍ എന്നീ നിലകളില്‍ എന്റെ തമിഴ് സിനിമ അരങ്ങേറ്റമാണിതെന്നും നീരജ് മാധവ് കുറിച്ചു

വിണൈതാണ്ടി വരുവായ', 'അച്ചം എന്‍പത് മടമയ്യടാ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. മലയാള നടന്‍ സിദ്ദീഖ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നീരജ് മാധവും മുഴുനീള വേഷത്തിലെത്തുന്നു. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റേതാണു തിരക്കഥ. മികച്ച സ്വീരകാര്യതയോടെ ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
 

neeraj madhav with ar rahman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES