Latest News

വിമണ്‍സ് കോളജിലെ സുന്ദരികള്‍ക്ക് മുമ്പില്‍ ചടുലമായ നൃത്തച്ചുവടുകളുമായി ആടിപ്പാടി നീരജ്; നാട്ടിലെ കോളേജില്‍ സിനിമാ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടന്‍ കോളേജ് കുട്ടികളുമായി നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുമ്പോള്‍

Malayalilife
വിമണ്‍സ് കോളജിലെ സുന്ദരികള്‍ക്ക് മുമ്പില്‍ ചടുലമായ നൃത്തച്ചുവടുകളുമായി ആടിപ്പാടി നീരജ്; നാട്ടിലെ കോളേജില്‍ സിനിമാ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടന്‍ കോളേജ് കുട്ടികളുമായി നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുമ്പോള്‍

വിമണ്‍സ് കോളജിലെ സുന്ദരികള്‍ക്ക് മുമ്പില്‍ ചടുലമായ നൃത്തച്ചുവടുകളുമായി ആടിപ്പാടുന്ന നീരജ് മാധവിന്റെ വീഡിയോ വൈറലാകുന്നു. കോഴിക്കോട് സ്വദേശി കൂടിയായ നീരജ് നഗരത്തിലെ പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ സിനിമാ പ്രൊമോഷന്റെ ഭാഗമായി പരിപാടിക്കെത്തിയ വീഡിയോ ആണ് സോഷ്യല്‍മീഡിയയിലൂടെ പങ്ക് വച്ചത്.ഒട്ടും പ്ലാന്‍ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാന്‍സാണെന്ന് വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.

ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി കഴിഞ്ഞു. നിങ്ങള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു, നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു എന്നും താരം കുറിച്ചിട്ടുണ്ട്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന താരം ഡാന്‍സിനിടെ തലകുത്തിമറിയുന്നതും വീഡിയോയില്‍ കാണാം.ആവേശപൂര്‍വ്വം സദസ്സിനിടയിലേക്ക് ഓടിയിറങ്ങി ഡാന്‍സ് ചെയ്യുന്നുമുണ്ട്. 

വേദിയ്ക്കു താഴെ സദസ്സിലേക്കിറങ്ങിയും നടന്‍ ആവേശം പകര്‍ന്നു. വൈറലാകുന്ന വീഡിയോയില്‍ ആവേശത്തിമിര്‍പ്പോടെ കോളേജിലെ പെണ്‍കുട്ടികള്‍ നടനെ വരവേല്‍ക്കുന്നതും കാണാം.പുതിയ ചിത്രമായ ഗൗതമന്റെ രഥത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോളേജിലെത്തിയതാണ് നീരജ്.

ബോളിവുഡ് വെബ് സീരീസായ 'ദി ഫാമിലി മാനി'ന് ശേഷം 'ഗൗതമന്റെ രഥം' എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.നവാഗതനായ ആനന്ദ് മേനോന്‍ ആണ് ഗൗതമന്റെ രഥത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്..

രഞ്ജി പണിക്കര്‍,ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ  പുതുമുഖങ്ങളും  ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

Read more topics: # നീരജ്
neeraj madhav in providence college

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES