Latest News

പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍;16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് വിവാഹം നടത്തുന്നവരുണ്ട്; നിഖിലാ വിമല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍    

Malayalilife
 പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍;16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് വിവാഹം നടത്തുന്നവരുണ്ട്; നിഖിലാ വിമല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍    

ണ്ണൂരില്‍ മുസ്ലീം വിവാഹങ്ങളില്‍ അടുക്കള ഭാഗത്തിരുത്തിയാണ് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തല്‍ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നും സുഹൃത്തുക്കളെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിഖിലയിപ്പോള്‍. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.പഠിക്കാനും ജോലി ചെയ്യാനും സാഹചര്യമുള്ള ഇക്കാലത്ത് പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയക്കുന്നത് അനീതിയാണെന്നും നടി പറയുന്നു.16 വയസുള്ള കുട്ടികളെ 18 വയസ്സ് എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതില്‍ പിന്തിരിപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു. 

'പെണ്‍കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജില്‍ ചേര്‍ക്കും. അങ്ങനെ ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടിയാണ്. അതെനിക്ക് എതിര്‍പ്പുള്ള കാര്യമാണ്. എന്റെ സുഹൃത്തുക്കളെയൊക്കെ പരമാവധി പിടിച്ചുനിരത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.

'എന്റെ നാട്ടിലുള്ള ആള്‍ക്കാരുടെ പ്രധാന പ്രശ്‌നം എന്താണെന്നുവച്ചാല്‍ കോളേജിലങ്ങട് ചേര്‍ക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിര്‍പ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്‌സിനെയൊക്കെ ഞാന്‍ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നുപറഞ്ഞ് പിടിച്ചുനിര്‍ത്തുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാല്‍ അത്ര മെച്യൂരിറ്റിയോ ലോകപരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോള്‍ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസില്‍ കല്യാണം കഴിപ്പിക്കുന്ന ആളുകള്‍ ഉണ്ട്. ഒരു ഫാമിലി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം.'- നിഖില പറഞ്ഞു.

nikhila vimal about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES