ബിഗ് ബോസ് നാലാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡെയ്സി ഡേവിഡ്. ഫോട്ടോഗ്രാഫറായ ഡെയ്സി ബിഗ് ബോസിലേക്ക് വന്നതോടെയാണ് കേരളത്തില്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ ഷൂട്ട് വിശേഷങ്ങളും സൗഹൃദങ്ങളും എല്ലാം ഡെയ്‌സി നിരന്തരം പങ്കുവെക്കാറുണ്ട്.
താന്‍ വിവാഹിതയാകാന്‍ പോകുന്ന സന്തോഷവും ഡെയ്‌സി അടുത്തിടെ അറിയിച്ചിരുന്നു. ജോവിന്‍ അറയ്ക്കലാണ് വരന്‍. ഡെയ്‌സിയുടെ രണ്ടാം വിവാഹമാണിത്. പ്രപ്പോസല്‍ വിഡിയോയും വിവാഹം ഉറപ്പിക്കുന്നതിന്റെ വിഡിയോയുമെല്ലാം ഡെയ്‌സി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പ്രപ്പോസല്‍ വിഡിയോ വൈറലായതിന് പിന്നാലെ പല വിമര്‍ശനങ്ങളും ഡെയ്‌സിക്കു നേരിടേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഡെയ്‌സിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ. ഇത്തരത്തിലുള്ള കമന്റുകള്‍ ഇടുന്നവരെ മ്യൂട്ട് ചെയ്ത് ചീത്ത വിളിക്കുന്നതാണ് വീഡിയോയില്‍.
'രണ്ടാം കല്യാണമല്ലേ മോളേ, ഒന്നാലോചിച്ചിട്ട് തീരുമാനിച്ചാല്‍ പോരെ, ഇനിയും ഒരു കുഴിയില്‍ പോയി ചാടണോ? എന്നൊക്കെ ചോദിച്ച് ചില അമ്മായിമാര്‍ വന്നു എന്നും, അവര്‍ക്ക് മറുപടി നല്‍കാനാണ് ഈ വിഡിയോ'', എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ ഡെയ്‌സി പറയുന്നത്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തിരിക്കുകയാണ്. 'നന്ദി നമസ്‌കാരം' എന്നാണ് വിഡിയോയ്‌ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫിയോടുള്ള ആഗ്രഹം കാരണം യൂട്യൂബ് നോക്കി പഠിക്കുകയായിരുന്നു താനെന്ന് ഡെയ്‌സി മുന്‍പ് പറഞ്ഞിട്ടുണ്ട്. പിന്നീട് ഗംഭീരമായി ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയതോടെയാണ് ഡെയ്സി അറിയപ്പെടാന്‍ തുടങ്ങിയത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതോടെ പ്രശസ്തിയും ലഭിച്ചു.
നടി ഫിലോമിനയുടെ കൊച്ചുമകളാണെന്ന് പറഞ്ഞാണ് ഡെയ്സി ഡേവിഡ് ബിഗ് ബോസിലേക്ക് എത്തുന്നത്. അമ്മയുടെ പിതാവിന്റെ സഹോദരിയാണ് നടി ഫിലോമിന എന്ന് പിന്നീട് തിരുത്തി പറഞ്ഞിരുന്നു. ഫിലോമിനയുടെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താനൊരു ഫോട്ടോഗ്രാഫറായി അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഡെയ്‌സി വ്യക്തമാക്കിയിരുന്നു.