Latest News

നായികയില്‍ നിന്ന് നിര്‍മാതാവിന്റെ റോളിലേക്ക് നിഖിലാ വിമല്‍; കന്നി നിര്‍മാണത്തിലൊരുങ്ങിയ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ തരംഗം; വേലി ഏറ്റെടുത്ത് ആരാധകരും

Malayalilife
നായികയില്‍ നിന്ന് നിര്‍മാതാവിന്റെ റോളിലേക്ക് നിഖിലാ വിമല്‍; കന്നി നിര്‍മാണത്തിലൊരുങ്ങിയ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ തരംഗം; വേലി ഏറ്റെടുത്ത് ആരാധകരും

ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24×7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തി. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു. എന്നാല്‍, ഇനി വെറും നായികമാത്രമല്ല നിഖില. ഒരു നിര്‍മ്മാതാവും കൂടിയാണ്.

നിഖില വിമല്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘വേലി’ ഇന്നലെ യൂട്യൂബില്‍ റിലീസ് ചെയ്തു. കുട്ടികളുടെ ഒരു സ്‌കൂള്‍ നാടക റിഹേഴ്‌സലിലൂടെ പുരോഗമിക്കുന്ന ഹ്രസ്വചിത്രം സമൂഹത്തിലെ വളരെ സംസാരിക്കപ്പെടേണ്ട അതിര്‍ത്തിവത്കരണത്തെയും വേലികെട്ടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അള്ള് രാമേന്ദ്രന്റെ തിരക്കഥാകൃത്ത് വിനീത് വാസുദേവനാണ് വേലി സംവിധാനം ചെയ്തിരിക്കുന്നത്.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണമായ ചില കാര്യങ്ങളുടെ ഡോക്യുമെന്റേഷനാണ് വേലി എന്നാണ് വിനീത് വാസുദേവന്‍ പറയുന്നത്. ആക്ഷേപഹാസ്യരീതിയില്‍ ഒരു കുഞ്ഞു കഥയായാണ് ഇത് അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളും രാഷ്!ട്രീയവും എല്ലാം ഒരു നാട്ടിന്‍പുറ ജീവിതത്തില്‍ എങ്ങിനെ കടന്നു വരുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടമാണ് വേലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

nikhila vimal produced short film veli goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES