Latest News

നാടന്‍ വേഷത്തില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ നിമിഷ സജയന്‍;  നടിയുടെ ദീപാവലി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ നടിയുള്ളത് ബോള്‍ഡ് ആന്റ് ഹോട്ട് ലുക്കില്‍; താരത്തിന്റെ മേക്ക് ഓവറില്‍ അമ്പരന്ന് ആരാധകരും

Malayalilife
നാടന്‍ വേഷത്തില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ നിമിഷ സജയന്‍;  നടിയുടെ ദീപാവലി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ നടിയുള്ളത് ബോള്‍ഡ് ആന്റ് ഹോട്ട് ലുക്കില്‍; താരത്തിന്റെ മേക്ക് ഓവറില്‍ അമ്പരന്ന് ആരാധകരും

ലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളില്‍ ഒന്നാണ് നടി നിമിഷ സജയന്റേത് . തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങള്‍ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ നിമിഷ പ്രേക്ഷകരുടെ മനം കവര്‍ന്നത്.എന്നാല്‍ അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വക്കുന്ന ചിത്രങ്ങളില്ലെല്ലാം നടിയെത്തുന്നത് വമ്പന്‍ മേക്ക് ഓവറിലാണ്.

ദീപാവലിയോട് അനുബന്ധിച്ച് നടി പങ്ക് വച്ച അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രവും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് പുത്തന്‍ ഫോട്ടോഷൂട്ടില്‍ താരത്തെ കാണുന്നത്. പാവടയും ബ്ലൗസും, സാരി തുടങ്ങിയ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ നിമിഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

ചിത്രങ്ങള്‍ക്ക് ഒരു വിഭാഗത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശവനുമായി രംഗത്തെത്തുകയും ചെയ്തു. വളരെ മോശം കമന്റുകളാണ് ഇക്കൂട്ടര്‍ താരത്തിന്റെ ചിത്രത്തിന്റെ താഴെ പങ്കുവച്ചത്

ഫഹദ് നായകനായി അഭിനയിച്ച ചിത്രം മാലിക് ആണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്.  നിവിന്‍ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടന്‍ റീലിസ് ചെയ്യാനുള്ളത്. നിമിഷ സജയന്‍ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്.

 

nimisha sajayan photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES