\മോഹന്‍ലാല്‍ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി പ്രിയ. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലാണ് താരം നായികയായി അഭിനയിക്കുന്നത്. കണ്ണ് കാണാന്‍ ആകാതെ എത്തിയ ആ ചിത്രത്തില്‍ പക്ഷേ നടിയുടെ കണ്ണുകള്‍ തന്നെയായിരുന്നു ഹൈലറ്റ്. 1981ല്‍ സാഹസം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകള്‍ നടിയെ തേടിയെത്തി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ നടി ചെയ്തു. എന്നാല്‍ പെട്ടെന്നായിരുന്നു താരത്തിനെ സിനിമകളില്‍ നിന്ന് കാണാതായത്. ഒടുവില്‍ അഭിനയിച്ചത് 2015 ല്‍ ദം ബിരിയാണി എന്ന മലയാള ചിത്രത്തിലാണ്.
മലയാളത്തില്‍ മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെയൊക്കെ അഭിനയിച്ചെങ്കിലും ആദ്യ ചിത്രത്തില്‍ അവര്‍ക്ക് ലഭിച്ച ഉയര്‍ച്ചയും പ്രശസ്തിയും നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിനായി നായികയെ തേടുന്ന സമയം. മാധുരി മാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പില്‍ ഒരു പെണ്ണുണ്ട് നായികയായി നോക്കാന്‍ ലാല്‍ പറഞ്ഞത് അനുസരിച്ച് പ്രിയദര്‍ശന്‍ സംസാരിക്കുന്നു. അവരെ ഈ സിനിമയുടെ തന്നെ പാട്ട് കംബോസ് ചെയ്യുന്ന സമയത്ത് വിളിപ്പിച്ചു. കര്‍പ്പകവല്ലി എന്നായിരുന്നു അന്ന് അവരുടെ പേര്. ചിത്രത്തിലെ ചെറിയൊരു രംഗം അഭിനയിപ്പിക്കുകയും സംസാരിപ്പിക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഇഷ്ടമായി. അന്ന് അവരെ സിനിമയിലേക്ക് സെലക്ട് ചെയ്യുകയും അവര്‍ക്ക് ഒരു തുക അഡ്വാന്‍സ് നല്‍കുകയും ചെയ്തു. പ്രിയദര്‍ശന്‍ പറഞ്ഞുവിട്ട് ആളായതുകൊണ്ട് തന്നെ കര്‍പകവല്ലി എന്ന പേര് പിന്നീട് പ്രിയ എന്ന് മാറ്റി.
തുമ്പപ്പൂ കാറ്റില്‍ താനേ ഊഞ്ഞാലാടി എന്ന ?ഗാനം ചിത്രീകരിക്കാന്‍ മാധുരി മാസ്റ്ററുടെ ഡാന്‍സ് ?ഗ്രൂപ്പ് അവിടെയെത്തി. അവരെല്ലാവരും പ്രിയയോടൊപ്പം പല സിനിമകളിലും ?ഗ്രൂപ്പ് ഡാന്‍സുകളില്‍ പങ്കെടുത്തവരാണ്. പഴയ കൂട്ടുകാരി കര്‍പ്പകവല്ലിയെ മോഹന്‍ലാലിന്റെ നായികയായാണ് അവര്‍ അവിടെ കാണുന്നത്. നായികയ്ക്ക് ആ സെറ്റില്‍ കിട്ടുന്ന പ്രാധാന്യവും പരി?ഗണനയും അവര്‍ സന്തോഷ പൂര്‍വം നോക്കി നിന്നു. നിന്നിഷ്ടം എന്നിഷ്ടത്തിലെ ക്ലൈമാക്സ് സോങാണ് പ്രിയയെ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ നിലനിര്‍ത്തുന്നത്.
മില്യണ്‍ കണക്കിനാളുകളാണ് യൂട്യൂബില്‍ ഇളം മഞ്ഞിന്‍ കുളിരുമായി എന്ന ഈ പാട്ട് കണ്ടിരിക്കുന്നത്. പ്രിയക്ക് ഈ സിനിമ നല്ലൊരു പേര് ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് നിരവധി സിനിമകളില്‍ അവര്‍ക്ക് അവസരവും ലഭിച്ചു. തമിഴില്‍ അന്നത്തെ സൂപ്പര്‍നായകന്‍ കാര്‍ത്തിക്കിന്റെ നായിക വരെയായി. എന്നാല്‍ പിന്നീട് താരത്തിന് വലിയ സിനിമകള്‍ ഒന്നും ലഭിക്കാതെയായി. അന്നത്തെ കാലത്ത് ഷക്കീല ചിത്രങ്ങളില്‍ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചത് പ്രിയയുടെ ഇമേജിനെ വല്ലാതെ ബാധിച്ചു. അതൊക്കെ ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ വഴികാട്ടാന്‍ ആളില്ലാത്തത് കൊണ്ടോ ആകാം. ഇത്തരം എ ചിത്രങ്ങളില്‍ അറിഞ്ഞും അറിയാതെയും അഭിനയിച്ച് കരിയര്‍ നശിപ്പിച്ചവരും ബുദ്ധിപൂര്‍വം അതില്‍ നിന്ന് പിന്മാറി രക്ഷപ്പെട്ടവരുമുണ്ട്. പ്രിയയുടെ ജീവിതത്തില്‍ പല പാകപ്പിഴകളും സംഭവിച്ചിട്ടുണ്ട്.
ഇന്ന് സീരിയലുകളില്‍ ചെറിയ ചെറിയ റോളുകള്‍ ഒക്കെ ചെയ്യുന്നുണ്ട്. പ്രിയ ഒരിക്കല്‍ അറിവില്ലായ്മ കൊണ്ട് എടുത്ത തീരുമാനങ്ങളാകാം ജീവിതം ഇങ്ങനെ കീഴ്മേല്‍ മറിയാന്‍ സാഹചര്യം ഉണ്ടായത്. നല്ല നടിയാണ് പ്രിയ. ഇനിയും മലയാള സിനിമയിലും മറ്റും നല്ല വേഷങ്ങള്‍ കിട്ടട്ടെ. സിനിമ എന്ന വലിയ ഒരു പ്രസ്താനത്തിലേക്ക് തിരികെ എത്തട്ടെ. താരം അഭിനയിച്ച് നിന്നിഷ്ടം എന്നിഷ്ടം എന്ന് ചിത്രത്തിലെ ശാലിനി എന്ന കഥാപാത്രം ഏവരും ഓര്‍ത്തിരിക്കുന്നവയാണ്. ഈ ചിത്രത്തിലൂടെ മലയാളികള്‍ എന്നും ഈ താരത്തെ ഓര്‍ക്കുന്നത്. എന്നാല്‍ സിനിമകളില്‍ താരത്തിന്റെ പിന്നീട് കണ്ടിട്ട് കാലങ്ങളായി. തിരിച്ച് വരവ് പ്രതീക്ഷ ഒരു നടികൂടിയാണ് പ്രിയ. ഉടന്‍ അത്തരമൊരു തിരിച്ചുവരവ് നടിയില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.