21 വര്‍ഷങ്ങള്‍ക്കു ശേഷം ബസന്ധിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താഹയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി ചലച്ചിത്രം ഈ പറക്കും തളികയില്‍ ബസന്ധിയായി വേഷമിട്ട നിത്യാ ദാസ് ഉണ്ണിയേട്ടനായി എത്തിയ ദീലിപും ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നത് പറക്കും തളികയുടെ രണ്ടാം ഭാഗം ഉണ്ടോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നിത്യ ദാസ്‌തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ദിലീപുമൊന്നിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റു ചെയ്തതാണ് ഈ സംശയങ്ങളെല്ലാം ഉയരാന്‍ കാരണമായത്. 21 വര്‍ഷങ്ങള്‍ക്കു ശേഷം ബസന്ധിയും ഉണ്ണിയേട്ടനും കണ്ടുമുട്ടുന്നു എന്നതാണ് ആരാധകരുടെ ഭാഗത്തു നിന്നു വരുന്ന കമന്റുകള്‍. ചിത്രത്തിലെ എവര്‍ഗ്രീന്‍ സംഭാഷണങ്ങളും ഫൊട്ടൊയ്ക്കു താഴെ നിറയുന്നുണ്ട്. സംവിധായകനും നടനുമായ ജോണി ആന്റണിയ്ക്കൊപ്പമുളള ചിത്രങ്ങളും നിത്യ പങ്കുവച്ചിട്ടുണ്ട്.
സീ കേരളത്തില്‍ സംപ്രേഷണം ആരംഭിക്കുന്ന ഫാമിലി ഷോയുടെ ഭാഗമായാണ് ഇരുവരും ഒന്നിച്ചെത്തിയത്. റാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന എന്നു താത്കാലിതമായി പേരു നല്‍കിയിരിക്കുന്ന ചിത്രം എന്നിവയുടെ തിരക്കിലാണിപ്പോള്‍ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഷെയര്‍ ചെയ്യുന്ന റീല്‍സുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.