Latest News

മാറ്റി എഴുതിയ തിരക്കഥയില്‍ മഞ്ജുവിന്റെ റോളിന്റെ പ്രാധാന്യം കുറഞ്ഞു; നിവിന്‍ പോളി ചിത്രമായ പടവെട്ടില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി

Malayalilife
മാറ്റി എഴുതിയ തിരക്കഥയില്‍ മഞ്ജുവിന്റെ റോളിന്റെ പ്രാധാന്യം കുറഞ്ഞു; നിവിന്‍ പോളി ചിത്രമായ പടവെട്ടില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി

'കനകം കാമിനി കലഹം' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടെ തുറമുഖം റിലീസിനൊരുങ്ങുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ആണ് നിവിന്റെ ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. അതുകൊണ്ട് തന്നെ തുറമുഖത്തിന്റെ ട്രെയിലര്‍ വലിയാ ആഘോഷമായാണ് ആരാധകര്‍ ഏറ്റുവാങ്ങിയത്.തുറമുഖത്തിന് ശേഷം ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ടാണ് റിലീസ് ചെയ്യുന്നത്. 

നിവിന്‍ പോളിയും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതകൊണ്ട് ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജു പിന്മാറുകയാണ് എന്നാണ് പുറത്ത് വരുന്ന അനൗദ്യോഗിക വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൈര്‍ഘ്യമുള്ള അതിഥി വേഷം ആയിരുന്നു മഞ്ജു വാര്യര്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നതാണ് ആ റോള്‍ ഇല്ലാതാവാന്‍ കാരണം.

കോവിഡിന് മുന്‍പ് മഞ്ജു ചില രംഗങ്ങളില്‍ അഭിനയിച്ചരുന്നു. അടുത്ത ഘട്ടം കോവിഡിന് ശേഷം ചിത്രീകരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ ശക്തമാവുകയും ചിത്രീകരണത്തിന് ഒരുപാട് പരിമിതികള്‍ വരികയും ചെയ്തതോടെ തിരക്കഥയില്‍ മാറ്റം വന്നു. മാറ്റിഎഴുതിയ തിരക്കഥയില്‍ മഞ്ജു വാര്യരുടെ റോളിന്റെ പ്രധാന്യം കുറഞ്ഞു. അതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. നേരത്തെ ചെയ്തുവച്ച മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 
സണ്ണി വെയിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 2 ന് ചിത്രം തിയേറ്ററുകളിലെത്തും.

'തുറമുഖം' ജൂണ്‍ 3നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

nivin pauly padavettu film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES