നിവിന്‍പോളി എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രിയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന് സിനിമ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് അജു വര്‍ഗീസടക്കം നവാഗതരായ നിരവധി താരങ്ങളെയാണ് ഈ സിനിമയിലൂടെ സംഭാവന ചെയ്തതും. മലര്‍വാടി ആര്‍സ് ക്ലബ് ഇറങ്ങി ഒന്‍പത് വര്‍ഷം പിന്നീടുമ്പോള്‍ ഓര്‍മകള്‍ പങ്കുവച്ച് എത്തുകയാണ് മലയാളത്തിന്റെ പ്രിയതാരം നിവിന്‍പോളി. ഒന്‍പത് വര്‍ഷം മുമ്പ്, ഇതേ ദിവസം 'മലര്‍വാടി' തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് നിവിന്‍ കുറിച്ചു.
വിനീത് ശ്രീനിവാസനും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദിയും കടപ്പാടുമുണ്ടെന്നും നിവിന്‍ പറയുന്നു. 2010 ജൂലൈ 16നാമ് മലര്‍വാടി ആര്‍ട് ക്ലബ് റിലീസ് ചെയ്തതത്. പ്രകാശനെന്ന പക്വതയാര്‍ന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ താരത്തെ തേടിയെത്തിയത്.
ഒരു പറ്റം ചെറുപ്പക്കാരുടെ കഴിവും ആത്മബലവും മാത്രം ആധാരപ്പെടുത്തി ഒരു ചെറിയകഥയിലൊരുക്കിയ വലിയ വിജയമായിരുന്നു ഈ ചിത്രം.
് പ്രകാശനും സന്തോഷും കുട്ടുവും പുരുഷുവും പ്രവീണും അടങ്ങിയ മലര്‍വാടിക്കൂട്ടം ഇന്നും പ്രേക്ഷകരുടെ പ്രിയകഥാപാത്രങ്ങളാണ്.നടന്‍ ദിലീപാണ് പുതുമുഖങ്ങളെ വച്ചുള്ള ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ വിതരണവും ദിലീപിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള കമ്പനി ആയിരുന്നു.