Latest News

''നല്ല സമയം. പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു; സുഖപ്രസവം ഉമ്മയും മോളും സുഖമായിരിക്കുന്നു; സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു

Malayalilife
 ''നല്ല സമയം. പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു; സുഖപ്രസവം ഉമ്മയും മോളും സുഖമായിരിക്കുന്നു; സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു

മര്‍ ലുലു എന്ന സംവിധായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തില്‍ താരത്തിന് നിരവധി ആരാധകര്‍ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇദ്ദേഹം വളരെ സജീവം. പുതിയ വിശേഷങ്ങള്‍ മറ്റും കൃത്യമായി ഒമര്‍ ലുലു പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ര്‍ ഒരു പെണ്‍ക്കുട്ടി ജനിച്ച സന്തോഷം ഒമര്‍ പങ്ക് വച്ചിരിക്കുകയാണ്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഒമര്‍ ലുലു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്കുവച്ചത്.  നല്ല സമയം പെണ്‍ക്കുഞ്ഞ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുഎന്നാണ് ഒമര്‍ കുറിച്ചത്. ഒമറിനും ഭാര്യ റിന്‍ഷിയ്ക്കും രണ്ടു കുട്ടികള്‍ കൂടിയുണ്ട്. മൂന്നാമതായും പപ്പായാകുന്നതിന്റെ സന്തോഷം ഒമര്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തുന്ന നല്ല സമയം ആണ് ഒമറിന്റെ പുതിയ ചിത്രം.പുതു മുഖ താരങ്ങളാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സംവിധാന മേഖലയിലേക്ക് കടക്കുന്നത്. പിന്നീട് മൂന്നാളും ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു. ഇദ്ദേഹം സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ എന്ന നടി ശ്രദ്ധ നേടുന്നത്. 

Read more topics: # ഒമര്‍ ലുലു
omar lulu becomes father again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES