Latest News

റിവ്യൂ എഴുത്തുകാരും പ്രകൃതി പടങ്ങളും കാരണം മലയാള സിനിമ നശിച്ചു; തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് ഒക്കെ മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ ഇന്ന് ഇല്ല; ബാബു ചേട്ടനുമായി പവര്‍സ്റ്റാറിലൂടെ തിരികെ വരും; ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Malayalilife
റിവ്യൂ എഴുത്തുകാരും പ്രകൃതി പടങ്ങളും കാരണം മലയാള സിനിമ നശിച്ചു; തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് ഒക്കെ മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ ഇന്ന് ഇല്ല; ബാബു ചേട്ടനുമായി പവര്‍സ്റ്റാറിലൂടെ തിരികെ വരും; ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

റിവ്യൂ എഴുത്തുകാരും റിയലിസ്റ്റിക് സിനിമകളും കാരണം മലയാള സിനിമ നശിച്ചുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. 90 കളിലെ ലാലേട്ടനെ പോലെ മര്യാദയ്ക്ക് ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് ഒക്കെ ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലെന്നും അന്യഭാഷയിലെ ആണ്‍പിള്ളേര്‍ വന്ന് കാശടിച്ച് പോകുകയാണെന്നുമാണ് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപെടുകയുള്ളുവെന്നും ഒമര്‍ ലുലു കുറിപ്പില്‍ പറയുന്നു.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു എന്നും ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി എന്നും ഒമര്‍ ലുലു ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. പോസ്റ്റിന് വന്ന കമന്റുകള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കി.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലാ, പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് രണ്ട് കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ് ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക മലയാള സിനിമ വളരട്ടെ

പുതിയ തലമുറ വരട്ടെ മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍, അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും 

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി. ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ, മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ എന്നും ഒമര്‍ കുറിച്ചു.

Read more topics: # ഒമര്‍ ലുലു
omar lulu facebook post about malayalam movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES