Latest News

ഓപ്പണ്‍ഹെയ്മര്‍ ചിത്രത്തില്‍ കിടപ്പറയില്‍ ഭഗവത്ഗീത വായിക്കുന്ന രംഗം; വിമര്‍ശനവുമായി ഹിന്ദു സംഘടനകള്‍;ചിത്രത്തെ കടത്തി വെട്ടി ആഗോള ബോക്‌സ് ഓഫീസില്‍ കുതിപ്പുമായി ബാര്‍ബി

Malayalilife
ഓപ്പണ്‍ഹെയ്മര്‍ ചിത്രത്തില്‍ കിടപ്പറയില്‍ ഭഗവത്ഗീത വായിക്കുന്ന രംഗം; വിമര്‍ശനവുമായി ഹിന്ദു സംഘടനകള്‍;ചിത്രത്തെ കടത്തി വെട്ടി ആഗോള ബോക്‌സ് ഓഫീസില്‍ കുതിപ്പുമായി ബാര്‍ബി

ഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ ഓപ്പണ്‍ഹൈമര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഈ ചിത്രത്തിന് ഒപ്പം തന്നെ ഗ്രെറ്റ ഗെര്‍വിഗിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും റിലീസ് ചെയ്തിരുന്നു.രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴുള്ള ഇരു ചിത്രങ്ങളുടെയും കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ കളക്ഷനില്‍ ബാര്‍ബിയേക്കാള്‍ മുന്നില്‍ ഓപ്പണ്‍ഹെയ്മര്‍ ആണെങ്കില്‍ ആഗോള ബോക്‌സ് ഓഫീസില്‍ അതല്ല അവസ്ഥ, യു.എസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ ബഹുദൂരം മുന്നില്‍ ബാര്‍ബിയാണ്.

ഇരു ചിത്രങ്ങളും വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.യു.എസില്‍ നിന്ന് വരാന്ത്യത്തില്‍ ബാര്‍ബി നേടിയത് 155 മില്യണ്‍ ഡോളര്‍ ആണ്. അതായത് 1270.8 കോടി ഇന്ത്യന്‍ രൂപ.

ഇതിനിടെ പ്രശസ്ത ശാസ്ത്രജ്ഞനും ആറ്റംബോംബിന്റെ പിതാവുമായി അറിയപ്പെടുന്ന ഓപ്പണ്‍ഹെയ്മറെക്കുറിച്ചുള്ള ചിത്രത്തിന് നേരെ വിമര്‍ശനം ഉയരുകയാണ്.ചിത്രത്തില്‍ ഒരു കിടപ്പറ രംഗത്തില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ് ഇപ്പോള്‍.

കിടപ്പറയില്‍ ഭഗവത്ഗീത വായിക്കുന്ന രംഗമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രത്തില്‍ ഹിന്ദു മതത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്നതായി 'സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍' എന്ന സംഘടന ആരോപിക്കുന്നു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഒരു സ്ത്രീ പുരുഷനെക്കൊണ്ട് ഭഗവത്ഗീത വായിപ്പിക്കുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്.<

സെന്‍സര്‍ ബോര്‍ഡ് ഈ രംഗത്തിന് എങ്ങനെയാണ് അംഗീകാരം നല്‍കുകയെന്ന് ചിത്രം കാണുന്ന ഒരാള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നും ചിത്രത്തില്‍ നിന്നും രംഗം നീക്കം ചെയ്യണമെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

സിലിയന്‍ മര്‍ഫി,എമിലി ബ്ലണ്ട്,മാറ്റ് ഡമൊന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ളോറെന്‍സ് പഗ്, ജോഷ് ഹാര്‍നെറ്റ് എന്നിവരടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. 

oppenheimer and barbie collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES