മനോജ് നന്ദം, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊര്‍മ്മിള മഹന്ത തുടങ്ങിയവരെ പ്രധാന
കഥാപാത്രങ്ങളാക്കിസാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഒരുവട്ടം കൂടി ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍,പ്രശസ്ത ചലച്ചിത്ര താരങ്ങളായ
ഗോവിന്ദ് പത്മസൂര്യ,അജ്മല്‍ അമീര്‍,ശെന്തില്‍ കൃഷ്ണ,ശ്രീകാന്ത് മുരളി,മനോജ് നന്ദം,സിബി തോമസ്സ്തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയഒഫീഷ്യല്‍ പേജുകളിലൂടെ പ്രകാശനം ചെയ്തു.
ത്രീ ബെല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിര്‍വ്വഹിക്കുന്നു.സാബു ജെയിംസ് എഴുതിയ വരികള്‍ക്ക് പ്രവീണ്‍ ഇമ്മടി, സാം കടമ്മനിട്ട എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാര്‍,കഥ-പോള്‍ വര്‍ഗീസ്,
പശ്ചാത്തല സംഗീതം- പ്രവീണ്‍ ഇമ്മടി,സൗണ്ട് ഇഫക്ട്-അരുണ്‍ രാമവര്‍മ്മ,സൗണ്ട് മിക്‌സിംഗ്-അജിത്ത് എബ്രഹാം ജോര്‍ജ്, വിതരണം-സാഗാ ഇന്റര്‍നാഷണല്‍,പി ആര്‍ ഒ-എ എസ് ദിനേശ്.