Latest News

പാഷാണം ഷാജി സംവിധായകനാകുന്നു, ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പാണാവള്ളി പാണ്ഡവാസ് ആദ്യ ചിത്രം

Malayalilife
പാഷാണം ഷാജി സംവിധായകനാകുന്നു, ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പാണാവള്ളി പാണ്ഡവാസ് ആദ്യ ചിത്രം

ഹാസ്യനടനും, മിമിക്രി താരവുമായി സാജു നവോദയ എന്ന പാഷാണം ഷാജി സിനിമ മേഖലയില്‍ പുതിയൊരു ചുവടുവെയ്പിന് ഒരുങ്ങുകയാണ്. സംവിധാന മേഖലയിലേക്ക് സാജു ചുവട് വെയ്ക്കുന്നത്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പാണാവള്ളി പാണ്ഡവാസ് എന്ന ചിത്രമാണ് സാജു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചനയും സാജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകളുടെ മത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സാജു അഭിനയിക്കുന്നില്ല. അനുരാഗ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളിയിലും കമ്പത്തും തേനിയിലുമായി ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

സലിംകുമാര്‍, ഐ.എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വകുമാറാണ്.

pashanam shaji going to direct movie panavally pandavas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES