കേരളത്തിലെ ബിഗ്‌ബോസ് പ്രേമികള്‍ ഒരുപോലെ കാത്തിരുന്ന കല്യാണമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും. ഇന്നലെ ചൊവ്വരയിലെ പള്ളിയിലും സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമായിട്ടാണ് വിവാഹവും റിസപ്ഷനും നടന്നത്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് പേളിയുടെ വിവാഹവസ്ത്രവും ആഭരണങ്ങളുടെ വിശേഷങ്ങളുമൊക്കെയാണ്. ലേബല്‍ എം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പേളി വിവാഹത്തിനും റിസപ്ഷനും ധരിച്ചത്.
ഓഫ് വൈറ്റ് ലേസ് ഗൗണായിരുന്നു പള്ളിയിലെ വിവാഹത്തിനായി പേളിയുടെ ചോയ്‌സ്. ഹൈനെക്ക് ഗൗണില്‍ ത്രഡ് വര്‍ക്കിനൊപ്പം മുത്തുകളും കല്ലുകളും തുന്നിചേര്‍ത്തതായിരുന്നു ഗൗണ്‍. പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നു ഇതിലാകട്ടെ പേളിഷ് എന്ന് ആലേഖനം ചെയ്തത് ഏറെ ശ്രദ്ധ നേടുകയാണ്. വിവാഹവസ്ത്രത്തിനൊപ്പം മൊതിരമല്ലാതെ ആഭരണമൊന്നും പേളി ധരിക്കാത്തതും ശ്രദ്ധ നേടി.
കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞാണ് ശ്രീനിഷ് വിവാഹത്തിനെത്തിയത്. മെന്‍ ഇന്‍ ക്യു ആണ് ശ്രീനിഷിന്റെ ഡ്രസ് ഡിസൈന്‍ ചെയ്തത്. വിവാഹത്തില്‍ പങ്കെടുത്ത് ബ്രൈഡ് മെയ്ഡ്‌സിനും ലേബന്‍ എം തന്നെയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ബ്രൈഡല്‍ മെയ്ഡ്‌സിന്റെ ഇളം പിങ്ക് നിറത്തിലെ ഫിഷ് കട്ട് ഗൗണും ഏറെ ശ്രദ്ധ നേടി.
പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വച്ചാണ് വിവാഹ സത്കാരം നടന്നത്. നേവി ബ്ലൂ ലഹങ്കയില്‍ അതിസുന്ദരിയായിരുന്നു റിസപ്ഷന് പേളി എത്തിയത്. സ്ലീവ് ലെസ് ഗൗണിന്റെ ഫ്‌ളെയറില്‍ ചുവപ്പും റോസും നിറത്തിലെ പൂക്കളാണ് തുന്നിചേര്‍ത്തിരുന്നത്.
കുന്ദന്‍ വര്‍ക്ക് ചെയ്ത ഒരു നെക്ലസും അതിന്റെ സെറ്റായ കമ്മലും ഇരുകൈകളിലും ഓരോ വളകളും മാത്രമാണ് പേളി ധരിച്ചത്. വിവാഹത്തിന് സിപിംള്‍ ആകണം എന്ന താല്‍പര്യം നേരത്തെ പേളിക്ക് ഉണ്ടായിരുന്നു. ഇത് പ്രകാരമാണ് അധികം അഭരണം താരം ധരിക്കാത്തത് എന്നാണ് സൂചന. സെബാസ്റ്റ്യനാണ് പേളിയെ അതീവസുന്ദരിയാക്കി മേക്കപ്പ് ചെയ്തത്. ശ്രിനിഷ് ആകട്ടെ നേവി ബ്ലു വെല്‍വെറ്റ് പാട്യാല കുര്‍ത്തയാണ് റിസപ്ഷന് അണിഞ്ഞത്.