Latest News

ഉമ്മച്ചികുട്ടിയായി പെരുന്നാളിന് ബിരിയാണി വച്ച് പേളി..! പക്ഷേ പിന്നീട് നടന്നത്.. വീഡിയോ

Malayalilife
ഉമ്മച്ചികുട്ടിയായി പെരുന്നാളിന് ബിരിയാണി വച്ച് പേളി..! പക്ഷേ പിന്നീട് നടന്നത്.. വീഡിയോ

ടിവി അവതാരകയായി എത്തി നടിയായും ബിഗ്‌ബോസ് മത്സരാര്‍ഥിയായും ആരാധകരെ നേടിയ താരമാണ് പേളി മാണി. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു പേളിയും നടന്‍ ശ്രീനിഷ് അരവിന്ദുമായുള്ള വിവാഹം നടന്നത്. ശ്രീനിയൊടൊപ്പം ജീവിതം ആസ്വദിക്കുന്ന പേളി പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ശ്രീനിയും പേളിയും വിവാഹിതരായിട്ട് ഇന്നാണ് ഒരു മാസം പൂര്‍ത്തിയായത്. മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം പേളിയും ശ്രീനിയും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.


സല്‍വാര്‍ അണിഞ്ഞ് ഷാള്‍ തലയിലിട്ട് ബിരിയാണി ഉണ്ടാക്കുന്ന പേളിയാണ് വീഡിയോയില്‍ ഉള്ളത്. ബിരിയാണി ചെമ്പില്‍ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്ന പേളി എല്ലാവര്‍ക്കും ഈദ് ആശംസകളും നേരുന്നുണ്ട്. എന്നാല്‍ കുറച്ചുസെക്കന്റുകള്‍ക്കുള്ളില്‍ തളര്‍ന്ന് പേളി പിന്‍മാറുന്നതും വീഡിയോയിലുണ്ട്. ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും 15 സെക്കണ്ട് ഇളക്കിയ ശേഷം ഞാന്‍ പിന്‍മാറിയെന്നും എന്നാല്‍ ബിരിയാണി കഴിക്കാന്‍ താന്‍ മിടുക്കിയാണെന്നും പേളി വീഡിയോയ്ക്ക് അടിക്കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.

Read more topics: # perly maani in Muslim dress
perly maani in Muslim dress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES