Latest News

'ഹലോ സണ്ണി ലിയോണാണോ? അല്ലെങ്കിൽ ഫോൺ അവർക്ക് ഒന്നു കൊടുക്കാമോ? എനിക്ക് സംസാരിക്കണം; ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ; സിനിമയിലെ സാങ്കല്പിക നമ്പർ പാരയായത് ഡൽഹി സ്വദേശിക്ക്; ഫോൺ വിളിയിൽ മനംമടുത്ത് യുവാവ് പരാതിയുമായി രംഗത്ത്

Malayalilife
'ഹലോ സണ്ണി ലിയോണാണോ? അല്ലെങ്കിൽ ഫോൺ അവർക്ക് ഒന്നു കൊടുക്കാമോ? എനിക്ക് സംസാരിക്കണം; ഒരു ദിവസം വരുന്നത് 500ലധികം കോളുകൾ; സിനിമയിലെ സാങ്കല്പിക നമ്പർ പാരയായത് ഡൽഹി സ്വദേശിക്ക്; ഫോൺ വിളിയിൽ മനംമടുത്ത് യുവാവ് പരാതിയുമായി രംഗത്ത്

സിനിമകളില്‍ കാണിക്കാറുള്ള ഫോണ്‍ നമ്പരുകള്‍ ചിലര്‍ക്ക് പാരയായി മാറാറുണ്ടെന്ന് ഇതിന് മുമ്പും പല തവണയായി വാര്‍ത്തകള്‍ വ്ന്നിട്ടുണ്ട്. മുമ്പ് ദിലിപ് ചിത്രം ചന്ദ്രേട്ടന്‍ എവിടെയായില്‍ ഇത്തരമൊരു സാങ്കല്പിക നമ്പര്‍ കാണിച്ചത് മൂലം ഒരു വീട്ടമ്മ പുലിവാല് പിടിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അത്തരമൊരു പണികിട്ടിയത് ഡല്‍ഹി സ്വദേശിയായ യുവാവിനാണ്.

27കാരനായ ഡല്‍ഹി സ്വദേശിക്ക് 500ലധികം കോളുകളാണ് ദിനവും വരുന്നത് .എന്നാല്‍ വിളിക്കുന്നവര്‍ക്ക് സംസാരിക്കേണ്ടത് സണ്ണി ലീയോണിനോടാണ്. 'ഹലോ സണ്ണി ലിയോണാണോ, ഫോണ്‍ ഒന്ന് അവര്‍ക്ക് കൊടുക്കാവോ' എന്ന് ചോദിച്ചാണ് മിക്ക കോളുകളും വരുന്നത്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വടക്കന്‍ ഡല്‍ഹി സ്വദേശി പുനീത് അഗര്‍വാള്‍.


ചിത്രം റിലീസ് ചെയ്തതോടെ കോളുകളും വരാന്‍ തുടങ്ങി. ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്ത നമ്പരായതിനാല്‍ ഇത് മാറ്റാനും നിര്‍വാഹമില്ല. ഫോണ്‍ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല. ബിസ്‌നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.

ചിലര്‍ കുശലം ചോദിക്കും. ചിലര്‍ അശ്ലീലം പറയും. മറ്റുചിലര്‍ സണ്ണി ലിയോണിനെ ഫോണില്‍ കിട്ടില്ലെന്ന് അറിയുമ്പോള്‍ ചീത്തവിളിക്കുമെന്നും പുനീത് പറയുന്നു.ഇത് സണ്ണി ലിയോണാണോ ? സണ്ണി ലിയോണ്‍ ഉണ്ടോ? സണ്ണി ലിയോണിനൊന്ന് ഫോണ്‍ കൊടുക്കുമോ? '' ഇങ്ങനെ ഒരു നൂറ് ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പുനീത്

എന്നാല്‍ നമ്പറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സണ്ണിക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. 'തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു.ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്'- മാനേജര്‍ പറഞ്ഞു..

Read more topics: # phone calls ,# in the name,# of sunny loene
phone calls in the name of sunny loene

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES