കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴിലെ ഇതിഹാസ നോവല്‍ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മാതൃഭൂമിയുടെ പൊന്നിയിന്‍ സെല്‍വന്‍ കേരള ലോഞ്ചിനോട് അനുബന്ധിച്ചാണ് താരങ്ങളെത്തിയത്.
ഇപ്പോള്‍ നടന്‍ കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഒരു അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സംവിധായകന്‍ മണിരത്നം, നടന്മാരായ വിക്രം, ജയം രവി, നടി തൃഷ എന്നിവരെയും ചിത്രങ്ങളില്‍ കാണാനാകും. ചിത്രത്തിന്റെ പ്രചരണത്തിനായി സംഘം കേരളത്തിലേയ്ക്കുളള യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ഫൊട്ടൊകളാണിവ.
തിരുവനന്തപുരം നിശാഗന്ധിയിലാണ് ചിത്രത്തിന്റെ കേരള ലോഞ്ച് അരങ്ങേറുന്നത്. വിമാനതാവളത്തിലെത്തിയ സംഘത്തിനു വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.നിശാഗന്ധി സ്റ്റേഡിയത്തില്‍ ആണ് മണിരത്നത്തിന്റെ നേതൃത്വത്തില്‍ താരസദസ്സ് സംഘടിപ്പിച്ചത്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം, കാര്‍ത്തി, ജയംരവി, ജയറാം,വിക്രം പ്രഭു, റഹ്മാന്‍, ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, എന്നിവര്‍ സംവിധായകന്‍ മണിരത്‌നത്തിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു.