നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍രെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അതീവ നര്‍മവും ആക്ഷനും എല്ലാം ഇഴകലര്‍ന്നത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അഭിലാഷ് എം ചന്ദ്രനാണ്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുറത്തിറങ്ങിയ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ ഇപ്പോള്‍ തരംഗമാകുകയാണ്.
ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്ന്. മുഴുനീള ചിരി ഒരുക്കി ജോഷി ചിത്രമെത്തുമ്പോള്‍ ചിത്രം ജോഷിയുടെ ഗംഭീര തിരിച്ചുവരവമാകുമെന്നാണ് പ്രതീക്ഷ. പുത്തന്‍ പള്ളി ജോസ് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദും, ആലപ്പാട് മറിയം എന്ന വേഷത്തില്‍ നൈന ഉഷയും, കാട്ടാളന്‍ പൊറിഞ്ചു എന്ന വേഷത്തില്‍ ജോജു ജോര്‍ജുമാണ് എത്തുന്നത്.
ഇവരെ കൂടാതെ സലിം കുമാര്‍, ടി.ജി രവി, കലാഭവന്‍ നിയാസ്, ജയരാജ് വാര്യര്‍, സുധി കോപ്പ, എന്നിവര്‍ക്ക് പുറമേ ഐ.എം വിജയനും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഇപ്പോള്‍ ക്യാരക്ടര്‍ മോഷന്‍ പോസ്റ്ററും വ്യത്യസ്തമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.80 കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. മികച്ച ബിജിഎംമ്മില്‍ ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ അമ്പിളിയുടെ ട്രയിലറിനോട് കിടപിടിക്കുന്നതാണ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചു റിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റിങ്് ശ്യാം ശശിധരനും ആണ്.
മലയാളത്തിലെ മുന്‍ നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എ്നിവരില്‍ നിന്ന് മാറി സൂപ്പര്‍താരങ്ങളില്ലാതെ ഒരുക്കുന്ന ജോഷി ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.