Latest News

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പ്രഭാസ് ചികിത്സയില്‍; ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു; നടനെ തുടര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ട്

Malayalilife
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പ്രഭാസ് ചികിത്സയില്‍; ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു; നടനെ തുടര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ട്

ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പ്രഭാസ് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ഇതോടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കടുത്ത പനി അനുഭവപ്പെട്ട പ്രഭാസിനെ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്..

ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല....

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സീരിസില്‍ അഭിനയിച്ച് ഒറ്റയടിക്ക് താരമൂല്യം ഉയര്‍ത്തുകയും ലോകത്തെമ്പാടുമായി ആരാധകരെ നേടിയെടുക്കുകയും ചെയ്തവ സൗത്ത് ഇന്ത്യന്‍ താരമാണ് പ്രഭാസ്. പക്ഷെ ബാഹുബലിക്ക് ശേഷം അത്രത്തോളം സക്‌സസ് ഫുള്ളായ ഒരു സിനിമ പ്രേക്ഷകന് സമ്മാനിക്കാന്‍ പ്രഭാസിന് സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു സത്യം. 
ഇപ്പോള്‍ പ്രഭാസ് സലാര്‍, ആദിപുരുഷ്, പ്രോജക്ട്. കെ എന്നീ സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

താരത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുറച്ച് നാളത്തേക്ക് നടന് വിശ്രമം നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. പൂര്‍ണ്ണമായി സുഖം പ്രാപിച്ച ശേഷം ഷൂട്ടിങില്‍ വീണ്ടും ജോയിന്‍ ചെയ്യാനാണ് പ്രഭാസ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജൂണ്‍ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷിന്റെ റിലീസ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 12ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന്റെ ടീസറിന് മോശം പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ഓം റൗട്ട് ചിത്രം പുതുക്കി മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോള്‍ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടിരിക്കുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സലാറില്‍ മലയാളികളുടെ അഭിമാനം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സലാര്‍.
 

Read more topics: # പ്രഭാസ്
prabhas health condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES