സിനിമപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം 'രാജാസാബ്' ഇനി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഭയവും അത്ഭുതവും നിറഞ്ഞ ഹൊറര്‍-ഫാന്റസി ചിത്രമായ ഇത് ദൃശ്യ വിരുന്നാകുമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പ്രഭാസിന്റെ ജന്മദിനം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പുതിയ ബര്‍ത്ത്ഡേ സ്‌പെഷല്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ചിത്രം ജനുവരി 9ന് ലോകമെമ്പാടും റിലീസ് ചെയ്യും.
''സിനിമയെ ഒരു ഉത്സവമാക്കിയ റിബല്‍ സാബ് പ്രഭാസിന് ജന്മദിനാശംസകള്‍'' എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നിറങ്ങളാലും ആവേശത്താലും നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പ്രഭാസിന്റെ രൂപമാണ് പോസ്റ്ററില്‍ കാണുന്നത്. ട്രെയിലറിലൊടുവില്‍ ഐതിഹ്യങ്ങള്‍, മിത്തുകള്‍, വിചിത്ര സംഭവങ്ങള്‍ തുടങ്ങി നിരവധി ത്രില്ലിങ് നിമിഷങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
പ്രഭാസ് അവതരിപ്പിക്കുന്ന ഇരട്ടവേഷമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. അതോടൊപ്പം സഞ്ജയ് ദത്തിന്റെ വേഷവും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചത് ടി.ജി. വിശ്വപ്രസാദ് ആണ്.
പ്രഭാസിനും സഞ്ജയ് ദത്തിനും പുറമേ ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'രാജാസാബ്' റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ സഹനിര്‍മാതാവ് വിവേക് കുച്ചിബോട്‌ല, സംഗീതം തമന്‍ എസ്, ഛായാഗ്രഹണം കാര്‍ത്തിക് പളനി, എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍ സംവിധാനം രാം-ലക്ഷ്മണ്‍, കിംഗ് സോളമന്‍, വിഎഫ്എക്സ് ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ എസ്.എന്‍.കെ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ്.