Latest News

പ്രഭാസിന്റെ സഹോയ്ക്കായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും; ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി നിര്‍മാതാക്കള്‍..

Malayalilife
 പ്രഭാസിന്റെ സഹോയ്ക്കായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും; ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി നിര്‍മാതാക്കള്‍..


ബാഹുബലിക്ക് ശേഷം പ്രഭാസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സഹോ. എന്നാല്‍ താരത്തിന്റെ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 30തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആക്ഷന്‍ രംഗങ്ങളില്‍ കൃത്യത വരുത്താന്‍ സമയം വേണ്ടിവരുമെന്നതിനാലാണ് റിലീസ് നീട്ടിയതെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന വിശദീകരണം.

കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടി രൂപയാണ് ബജറ്റ്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്  ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. മികച്ച പ്രതികരണം ഏറ്റുവാങ്ങിയ ചിത്രത്തിന്റെ ട്രെയിലറുകള്‍ ആരാധകരില്‍ ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉടന്‍ തീയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ നിരാശയിലാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്.


 

saaho movie postponed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES