തിരഞ്ഞെടുപ്പ് തോൽവി തന്റെ മുഖത്ത് ഏറ്റ അടിയെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നിലവിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. താൻ കൂടുതൽ അപമാനിതനായും പരിഹാസ്യനായും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂർണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽത്തന്നെ പ്രകാശ് രാജ് പിറകിലായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബിജെപിയുടെ സിറ്റിങ് എംപി പി.സി. മോഹനും കോൺഗ്രസിന്റെ റിസ്വാൻ അഷ്‌റഫുമായിരുന്നു പ്രകാശ് രാജിന്റെ എതിരാളികൾ.