Latest News

പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതില്‍ കൂടുതല്‍ എന്തുചെയ്യാന്‍?';  അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എത്രയും വേഗം ഉത്തരം നല്‍കാന്‍ സാധിക്കട്ടേ'; 'അമ്മയിലെ പൊട്ടിത്തെറിയില്‍ മൗനം വെടിഞ്ഞ് പൃഥ്വിരാജ് 

Malayalilife
 പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതില്‍ കൂടുതല്‍ എന്തുചെയ്യാന്‍?';  അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എത്രയും വേഗം ഉത്തരം നല്‍കാന്‍ സാധിക്കട്ടേ'; 'അമ്മയിലെ പൊട്ടിത്തെറിയില്‍ മൗനം വെടിഞ്ഞ് പൃഥ്വിരാജ് 

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. സംഘടനയിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാനും നേതൃത്വത്തിന് സാധിക്കട്ടെയെന്ന് പൃഥ്വിരാജ് പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ പുതിയ ചിത്രമായ 'ഐ നോബഡി'യുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഘടനയ്ക്കുള്ളില്‍ വലിയ ആശയപരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. 'എല്ലാവര്‍ക്കും അറിയാവുന്നതു പോലെ തന്നെ 'അമ്മ' സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ആശയപരമായും അല്ലാതെയും സംഭവിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് രമ്യമായ രീതിയില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ല. ഇതിലുള്ള പ്രതിഷേധ സൂചകമായാണ് കുറച്ചംഗങ്ങള്‍ അവരുടെ അംഗത്വവും ഭാരവാഹിത്വവും രാജിവെച്ചത്. അത് നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.' 

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ഒരു ജനറല്‍ ബോഡി വിളിച്ചുകൂട്ടി ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരസാധ്യതയുണ്ടോ എന്ന് ചര്‍ച്ച ചെയ്യാം. എന്നാല്‍ പരിഹാരമില്ല എന്ന് അഭിപ്രായമുള്ള കുറച്ചുപേര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയി. മറ്റു ചിലര്‍ അവരുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞു.' 

പ്രതിസന്ധി മറികടക്കാന്‍ സംഘടന സ്വീകരിച്ച പുതിയ നടപടികളെ പൃഥ്വിരാജ് പിന്തുണച്ചു. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്റെ ഭാഗമായിട്ട് ഒരു താല്ക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള പ്രോസസിന് തുടക്കമിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അം?ഗങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെ ഉത്തരം കണ്ടെത്താന്‍ സാധിക്കട്ടേയെന്നും ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയിലും ആ സംഘടനയിലെ ഒരംഗമെന്ന നിലയിലും താന്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

prithviraj breaks silence about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES