പൃഥ്വിരാജിനെ നായകനാക്കി മുഹ്സിന്‍ പരാരിയുടെ സഹോദരന്‍ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും. ലൂസിഫറിന് ശേഷം ഒരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമായിരിക്കും ഇതെന്ന പ്രത്യേകയും സിനിമയ്ക്കുണ്ട്. പൂര്‍ണ്ണമായും മലബാര്‍ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അതേസമയം ഒരു ഇന്‍സവെസ്റ്റിഗേഷന്‍ ആംഗിളും സിനിമയുടെ ഒരു ഘട്ടത്തില്‍ കടന്നു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയെപ്പറ്റി കൂടുതലൊന്നും വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഇര്‍ഷാദ് പരാരി അസോസിയേറ്റ് സംവിധായകനായിരുന്നു. സുഡാനിക്കും, വൈറസിനും ശേഷം മുഹ്സിന്‍ സ്‌ക്രിപ്റ്റ് ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
ഡ്രാമയ്ക്കുള്ള വലിയ സാധ്യത തിരക്കഥക്കുണ്ടെങ്കിലും പരമാവധി റിയലിസ്റ്റിക്കായി ചിത്രീകരിക്കാനുള്ള ശ്രമമായിരിക്കും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുക എന്ന് മുഹ്സിന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു