Latest News

ആടുജീവിതം പിറന്ന നാള്‍ വഴികള്‍ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍; ചിത്രം തിയേറ്ററിലെത്തും മുന്‍പ് അണിയറ കാഴ്ച്ചകള്‍ പങ്കുവച്ച് പൃഥിരാജും ബ്ലസിയും

Malayalilife
 ആടുജീവിതം പിറന്ന നാള്‍ വഴികള്‍ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍; ചിത്രം തിയേറ്ററിലെത്തും മുന്‍പ് അണിയറ കാഴ്ച്ചകള്‍ പങ്കുവച്ച് പൃഥിരാജും ബ്ലസിയും

പൃഥ്വിരാജിനെ നായകനാക്കി ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. ഷൂട്ടിംഗെല്ലാം പൂര്‍ത്തിയാക്കി സിനിമയിപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഘട്ടങ്ങളെക്കുറിച്ചും സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടുജീവിതത്തിന്റെ പൂജ വിഡിയോയും ബ്ലെസി പങ്കുവച്ചു.

ആസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം എങ്ങനെയാണ് ആരംഭിച്ചതെന്ന ദൃശ്യങ്ങള്‍ ആണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിന്റെ പൂജയും, ആദ്യ ഷോട്ടും വീഡിയോയില്‍ ഉള്‍പ്പെടുന്നു. എഴുത്തുകാരന്‍ രവി വര്‍മ തമ്പുരാന്‍ വഴിയാണ് 2009ല്‍ ബ്ലെസ്സി ആടുജീവിതം എന്ന നോവലിനെ കുറിച്ചറിയുന്നത്. പിന്നീട് ബെന്യാമിനുമായി ചര്‍ച്ച ചെയ്ത് നോവല്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിനു വേണ്ടി വലിയ മേക്കോവര്‍ തന്നെ പൃഥ്വി നടത്തിയിരുന്നു. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്‌കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയില്‍, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആടുജീവിതംഎന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് ആടുജീവിതത്തിന്റെകഥാപരിസരം.

കെ എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എ ആര്‍ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകന്‍. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിച്ചു.

 

Read more topics: # ആടുജീവിതം
prithviraj starrer adujeevitham movie pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES