സിനിമ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുമുണ്ട്. മാത്രമല്ല ഇരുവരും പരസ്പരം ട്രോളുന്നതിനൊപ്പം ആരാധകരുടെ ട്രോളുകള്‍ക്ക് മറുപടി നല്കാറുമുണ്ട്.ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത പൃഥ്വി സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി സംവിധാനവുമായി പോയാല്‍ താന്‍ മുംബൈയിലേക്ക് കുഞ്ഞുമായി പോകുമെന്ന് ഭീഷണി മുഴുക്കുകയാണ് സുപ്രിയ.
എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം'. ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബയിലേക്ക് തിരിച്ചു പോകും. എന്നാണ് ഒരഭിമുഖത്തിനിടെ സുപ്രിയ പറഞ്ഞത്.
പൃഥ്വിയുടെ കരിയറിലും വ്യക്തി ജീവിതത്തിലുമൊക്കെ ശക്തമായ പിന്തുണ നല്കുന്ന ആളാണ് സുപ്രിയ. ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സുപ്രിയയും ഒപ്പമുണ്ടായിരുന്നു. നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം വളരെ ഭംഗിയായാണ് സുപ്രിയ നിര്‍വഹിച്ചത്. ഷൂട്ടിനിടയില്‍ കറങ്ങിത്തിരിഞ്ഞ് നടന്നിരുന്ന പൃഥ്വിയെ ശാസിച്ച് എത്തിയ സുപ്രിയെയും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ നിര്‍മ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. നയനിനെ കൃത്യമായി നയിച്ചത് സുപ്രിയായിരുന്നുവെന്ന് മല്ലിക സുകുമാരനും സാക്ഷ്യപ്പെടുത്തിയിരുന്നു.
ഇതിനിടെ പൃഥ്വിരാജ് സാത്താന്‍ ആരാധകനാണെന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കും താരം മറുപടി നല്കി. പൃഥ്വിരാജ് ചിത്രങ്ങളായ എസ്രയിലും ആദം ജോണിലും ഇപ്പോഴിതാ ലൂസിഫറില്‍ വരെ സാത്താനുമായി ബന്ധം കാണാം. ഈ സാന്നിധ്യമാണ് പൃഥ്വിരാജ് സാത്താന്‍ ആരാധകനാണെന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഞാന്‍ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് സീക്രട്ട് ആയിത്തന്നെ ഇരിക്കട്ടേ. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകള്‍ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
ലൂസിഫറിന്റെ തീം പോലും സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ എന്ന കഥാതന്തുവില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചര്‍ച്ചകള്‍ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്.
കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ചു വിശ്വസിക്കുക.സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ചു നില്‍ക്കുകയെന്നും പൃഥ്വി വ്യക്തമാക്കി.മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇആരാധകര്‍. മുരളി ഗോപിയുടെ തിരക്കഥയും മജ്ഞു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ് തുടങ്ങിയ വമ്പന്‍ താരനിരയും ഉണ്ട്.