മലയാളത്തിലെ യുവസൂപ്പര്‍സ്റ്റാറായ പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിലിറങ്ങിയ സിനിമയായിരന്നു ലൂസിഫര്‍. ചിത്രം മലയാളം കണ്ട ഏറ്റവും മികച്ച വിജയമായി മുന്നേറുകയും ചെയ്തു. ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക സ്ഥീരീകരണം ഇന്ന് വൈകിട്ട് ആറിന് അറിയിക്കുനെന്നാണ് അണിയറ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പൃഥ്വിരാജ് റേഞ്ച് റോവര്‍ സ്വന്തമാക്കിയതിനു പിന്നാലെ ചര്‍ച്ചയാവുകയാണ് താരത്തിന്റെ കൈയിലെ വില കൂടിയ വാച്ച്. അതിനു വഴിവച്ചതാകട്ടെ ഭാര്യ സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും!
രണ്ടു ദിവസം മുന്‍പാണ്, പൃഥ്വിരാജ് പുതിയ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്.
കാറിന്റെ സ്റ്റിയറിങ്ങില്‍ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകള്‍ മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അപ്പോഴാണ് കൈയില്‍ കെട്ടിയിരിക്കുന്ന വാച്ചിനെക്കുറിച്ച് ഒരു ആരാധകന് സംശയം തോന്നിയത്. പൃഥ്വിയുടെ കൈയിലെ വാച്ച് 'ഹബ്ലോട്ട്' എന്ന ബ്രാന്‍ഡല്ലേ എന്നായി ആരാധകന്റെ സംശയം.
പൃഥ്വിയുടെ വാച്ച് 'ഹുബ്ലോട്ട്' അല്ല, 'എപി റോയല്‍ ഓക്ക് ഓഫ്‌ഷോര്‍ ഡൈവര്‍' ആണെന്ന് സുപ്രിയ തിരുത്തി. കഴിഞ്ഞ വിവാഹവാര്‍ഷികത്തിന് താന്‍ സമ്മാനിച്ചതാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
അതോടെ ചര്‍ച്ച കാറില്‍ നിന്നു വാച്ചിലേക്കു മാറി. ഏകദേശം 13 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് ഈ സ്‌റ്റൈലിഷ് വാച്ചുകളുടെ വില. ചര്‍ച്ച വഴി മാറുന്നു എന്നു കണ്ടതോടെ കമന്റുകള്‍ എല്ലാം നീക്കം ചെയ്ത് സുപ്രിയ നിശബ്ദയായി.