മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭത്തിന് ആശംസ അറിയിച്ച് പൃഥ്വിരാജ.് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി മോഹന്‍ലാലിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്.
'എനിക്കറിയാം ലാലേട്ടാ ആ ചിത്രം എന്താണെന്നും അതിനെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാട് എന്താണെന്നും. കാത്തിരിക്കാന്‍ വയ്യ. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രശസ്തനായ ജിജോ സാറിനോടൊപ്പം ചേര്‍ന്ന് ഇത്തരമൊരു സിനിമ സംവിധാനം ചെയ്യുന്നതിന് നന്ദി. ജിജോ സാറിന്റെ തിരിച്ചുവരവിനും ഇത് കാരണമാകട്ടെ, എല്ലാ അഭിനന്ദനങ്ങളും'-പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വേളയിലാണ് സംവിധായകനാകുന്ന വിവരം മോഹന്‍ലാല്‍ അറിയിക്കുന്നത്. പൃഥ്വിയുടെ പോസ്റ്റും മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്തയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
'ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. 'ബറോസ്' എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാം. കഥയുടെ മാന്ത്രിക പരവതാനിയിലേറി യാത്ര ചെയ്യാം. ഗോവയിലായിരിക്കും സിനിമയുടെ ചിത്രീകരണം.
അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. ഒരുപാട് വിദേശ അഭിനേതാക്കള്‍ വേണം..' മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ ബ്ലോഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.