'മകള്‍ മാള്‍ട്ടിക്കൊപ്പമുള്ള ആദ്യ ദീപാവലി ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്കയും നിക്കും.മകള്‍ മാള്‍ട്ടി മേരിയ്ക്കൊപ്പമുളള ആദ്യ ദീപാവലി ആഘോഷമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്കും.വെള്ള ലെഹങ്കയില്‍ വളരെ ക്യൂട്ട് ലുക്കിലാണ് മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസ് പ്രത്യക്ഷപ്പെട്ടത്.
ജനുവരിയിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്കു നല്‍കിയിരിക്കുന്ന പേര്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുളള ദീപാവലി ആഘോഷം എന്നാണ് നിക്ക് പങ്കുവച്ച ചിത്രങ്ങള്‍ക്കു നല്‍കിയ അടിക്കുറിപ്പ്. മകളുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ രീതിയിലുളള വസ്ത്രമാണ് മൂന്നു പേരും ആഘോഷത്തിനായി തിരഞ്ഞെടുത്തതെന്നു ചിത്രങ്ങളില്‍ കാണാം. നിക്ക് വെളള നിറത്തിലുളള ശര്‍വാണി അണിഞ്ഞപ്പോള്‍ പ്രിയങ്കയും മകളും ലെഹങ്കയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
യുഎസിലെ സാന്‍ ഡിയേഗോ ഹോസ്പിറ്റലില്‍ ജനുവരി 15നാണ് മാള്‍ട്ടി ജനിച്ചത്. മാള്‍ട്ടി എന്ന പേര് സംസ്‌കൃതത്തില്‍നിന്നാണ്, സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശമാണ് ഇത് അര്‍ത്ഥമാക്കുന്നത്. കടലിലെ നക്ഷത്രം എന്നര്‍ത്ഥം വരുന്ന മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുള്ളതാണ് മേരി. യേശുക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഫ്രഞ്ച് പതിപ്പ് കൂടിയാണ് മേരി എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പേരായ മധുമാള്‍ട്ടിയുടെ ഭാഗമാണ് മാള്‍ട്ടി.
2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.