മലയാള സിനിമയുടെ തന്നെ പ്രിയ താരരാജാക്കന്മാരാണ് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് മലയാളി പേക്ഷകർ ഏറ്റെടുത്തതും.എന്നാൽ ഇപ്പോൾ ഇരുവരെയും കുറിച്ച് പഴയകാല പ്രൊഡക്ഷന് കണ്ട്രോളറും അഭിനേതാവുമായ ബദറുദീന് നടത്തിയ തുറന്ന പറച്ചിലുകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നതും.
മോഹന്ലാല് ശാന്ത സ്വഭാവക്കാരനും എല്ലാവരുമായും വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ടു പോകുന്ന ആളാണ്. ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹന്ലാല് വളരെ അപൂര്വമായേ ദേഷ്യപ്പെടാറുള്ളു, പക്ഷെ അദ്ദേഹം ഇടഞ്ഞാല് അത് വലിയ പ്രശ്നമായി മാറും. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ സിനിമയെ ബാധിക്കുന്ന തരത്തില് പെരുമാറാറില്ല.
മമ്മൂട്ടിയുടെ സ്വഭാവമാകട്ടെ നേരെ തിരിച്ചാണ്. മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ്. മമ്മൂട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകു. ഇരുവരും ഇത്ര വലിയ നിലയില് എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാര്ത്ഥതയും സമര്പ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും ബദറുദീന് വ്യക്തമാക്കി.