Latest News

ഒരു സിനിമ നടന്‍ ആവാന്‍ എന്നെ കൊതിപ്പിച്ച നടന്‍; മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം; കുമ്പാരീസ് റിലിസിനൊരുങ്ങവെ അശ്വിന്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു

Malayalilife
ഒരു സിനിമ നടന്‍ ആവാന്‍ എന്നെ കൊതിപ്പിച്ച നടന്‍; മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം; കുമ്പാരീസ് റിലിസിനൊരുങ്ങവെ അശ്വിന്‍ പങ്ക് വച്ച കുറിപ്പ് വൈറലാകുന്നു

ക്യൂന്‍ എന്ന ക്യാംപസ് ചിത്രത്തിലെ 'ലാലേട്ടന്‍' ഗാനത്തിലൂടെയാണ് അശ്വിന്‍ എന്ന യുവതാരം ശ്രദ്ധ നേടിയത്. പിന്നീട് മോഹന്‍ലാല്‍ ആരാധകരുടെ 'ദേശീയ ഗാനമായി' ഈ പാട്ട് മാറി. മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടികളിലും ഏറെക്കാലമായി ഈ ഗാനം ഉപയോഗിക്കുന്നു. എന്നാല്‍ സിനിമയില്‍ ഈ പാട്ട് പാടിയ അശ്വിന്‍ കട്ട മമ്മുക്ക ഫാനാണ്. മമ്മൂട്ടിയുടെ ഫാന്‍സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ കുമ്പാരീസ് എന്ന ചിത്രത്തിലൂടെ നായകനാകുകയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു രംഗത്തില്‍ വരുന്ന മമ്മുക്ക റെഫറന്‍സിന്റെ സന്തോഷത്തിലാണ് താരം. ഈ സന്തോഷം പങ്ക് വച്ച് അശ്വിന്‍ പങ്ക് വച്ച് ഫേസ്ബുക്ക് കുറിപ്പ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാന്‍ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാന്‍ നായക വേഷം ചെയുന്ന കുമ്ബാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീന്‍ എടുക്കുമ്‌ബോള്‍ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമ്മടെ ബിലാലിക്കയുടെ ഒപ്പം ..
 
ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടന്‍, ഒരു സിനിമ നടന്‍ ആവാന്‍ എന്നെ കൊതിപ്പിച്ച നടന്‍. മമ്മൂട്ടി ഭ്രാന്തന്‍, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എല്‍ദോയും ജെന്സനും പിന്നെ ടിറ്റോ വില്‍സനും ഒക്കെ ചേര്‍ന്ന് അഭിനയിക്കുന്ന കുമ്ബാരീസ് എന്ന പടം വരുവാണ്.

ഞാന്‍ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടന്‍ ആവാന്‍ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്,Thank you MEGASTAR for inspiring us..

Read more topics: # queen-movie-fame-aswin-fb-post
queen-movie-fame-aswin-fb-post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES