ഏഷ്യയില്‍ ഏറ്റവും സ്വാധീനമുളള വ്യക്തിയായി എ ആര്‍ റഹമാനെ ഒന്നാം സ്ഥാനത്ത് ന്യുയോര്‍ക്ക് പ്രസ് ന്യൂസ് ഏജന്‍സി തിരഞ്ഞെടുത്തു. ഗായകനും സംഗീതജ്ഞനുമായ സോനു നിഗം ആണ് രണ്ടാമത്. നടി ശ്രുതി ഹസന്‍, എന്നിവരും ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അവസാനമായി വേഷമിട്ട 'ദില്‍ ബേചാര'യാണ് റഹ്‌മാന്‍ സംഗീതമൊരുക്കിയ പുതിയ ചിത്രം. വലിയ സ്വീകരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്.
റോജ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണഅ എആര്‍ റഹ്‌മാന്‍ സംഗീത ലോകത്ത് എത്തിയത. ഇന്ത്യന്‍ സിനിമാലോകത്ത് പകരം വയ്ക്കാനാകാത്ത സംഗീത സംവിധായകനാണ് എആര്‍ റഹ്‌മാന്‍. മൊസാര്‍ട് ഓഫ് മദ്രാസ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍', വിക്രം നായകനാകുന്ന 'കോബ്ര', ധനുഷിന്റെ ബോളിവുഡ് ചിത്രം 'അത്രങ്കി ദേ' തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ഇനി റഹ്‌മാന്‍ സംഗീതമൊരുക്കുക.
ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ ആണ് റഹ്‌മാന്‍. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്ത പുരസ്‌കാരങ്ങള്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, 15 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളടക്കം ലഭിച്ചിട്ടുണ്ട്.ഏഷ്യയിലെ സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുത്തതില്‍ ശ്രുതി ഹസന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അഭിനയത്തിനപ്പുറം ഗായിക, സംഗീതജ്ഞ എന്നീ നിലകളിലും ശ്രുതി കഴിവ് തെളിയിച്ചിട്ടുണ്ട്.