ഭീഷ്മപര്‍വ്വം സഹ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി തിരക്കഥയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടി നായകനായെത്തുന്നു. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമാണ് രാജ് ബി ഷെട്ടി. നവാഗതനായ എം യു അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണം ഈ വര്ഷം തന്നെ ആരംഭിക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിള് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും എന്ന് വിശ്വസിക്കുന്നു.
വിപിന്‍ ദാസിന്റെയും സുധീഷ് ഗോപിനാഥിന്റെയും സഹസംവിധായകനായി എം യു അഭിലാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ദേവദത്ത് ഷാജിയാണ്.മമ്മൂട്ടി നായകനായെത്തുന്ന വൈശാഖ് ചിത്രം 'ടര്‍ബോ'യില്‍ വില്ലനായാണ് രാജ് ബി ഷെട്ടി എത്തുന്നത്.