Latest News

ചെറിയ വേഷങ്ങള്‍അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഗിഫ്റ്റ് മേടിക്കാന്‍ ചെല്ലുമ്പോള്‍  കൊടുക്കുന്നില്ല;ബുദ്ധിയുള്ളവരാണ് സംഘടനയ്ക്ക് ഉള്ളില്‍ കിടന്ന് കളിക്കുന്നത്;സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്, ഒരു യോഗ്യതയും ഇല്ലാത്ത പെണ്ണ്'; അമ്മയിലേക്ക് കയറ്റരുത്; നടി ജോളി ഈശോക്ക് പറയാനുള്ളത്

Malayalilife
ചെറിയ വേഷങ്ങള്‍അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഗിഫ്റ്റ് മേടിക്കാന്‍ ചെല്ലുമ്പോള്‍  കൊടുക്കുന്നില്ല;ബുദ്ധിയുള്ളവരാണ് സംഘടനയ്ക്ക് ഉള്ളില്‍ കിടന്ന് കളിക്കുന്നത്;സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്, ഒരു യോഗ്യതയും ഇല്ലാത്ത പെണ്ണ്'; അമ്മയിലേക്ക് കയറ്റരുത്; നടി ജോളി ഈശോക്ക് പറയാനുള്ളത്

താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സിനിമാ-സീരിയല്‍ താരം ജോളി ഈശോ. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെക്കുറി്ച്ചും അമ്മ സംഘടനയെക്കുറിച്ചും താരം പങ്ക് വച്ചത്.അമ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ വിഷമമുണ്ടെന്ന് ജോളി അഭിമുഖത്തില്‍ പറഞ്ഞു. അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ട്. അമ്മയില്‍ നിന്നും അവശ കലാകാരന്മാര്‍ക്ക് കിട്ടുന്ന സഹായത്തിനെ പെന്‍ഷന്‍ എന്ന കൈനീട്ടം എന്നാണ് പറയുന്നത്.

ഒരിക്കല്‍ മമ്മൂക്ക പറഞ്ഞു... കൈനീട്ടം നിങ്ങള്‍ ചോദിച്ച് മേടിക്കേണ്ടതല്ല അത് അറിഞ്ഞ് തരേണ്ടതാണെന്ന്. പെന്‍ഷനെ കുറിച്ച് ചോദിക്കാന്‍ പോയ ആര്‍ട്ടിസ്റ്റായ ആ പുള്ളിക്കാരന്‍ കരഞ്ഞു. അദ്ദേഹം ഇപ്പോഴില്ല മരിച്ച് പോയി. നടക്കാന്‍ പോലും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കലാകാരനായിരുന്നു. ഈ വര്‍ഷം കാണുന്നവരെ അടുത്ത വര്‍ഷം കാണണമെന്നില്ല.

ആ പുള്ളി കരയാന്‍ കാരണം അദ്ദേഹത്തിന് ഭയങ്കര കഷ്ടപ്പാടാണ്. ചിലര്‍ അവിടെ പറയുന്നത് കേള്‍ക്കാം എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് എനിക്ക് കൈനീട്ടം തന്നു എന്നൊക്കെ. നടന്‍ ബാബു നമ്പൂതിരി കൈനീട്ടം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം അദ്ദേഹം നിരസിച്ചു. അത്യാവശ്യം വര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ് മൂന്ന്, നാല് വ?ര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം കൈനീട്ടം വേണമെന്ന് പറഞ്ഞു.

വര്‍ക്കില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളതായും പറഞ്ഞു. അതിനുശേഷം സംഘടനയില്‍ അനൗണ്‍സ് ചെയ്ത് പുള്ളിക്ക് കൈനീട്ടം അനുവദിച്ചു. എല്ലാ പ്രാവശ്യവും ഒന്നോ, രണ്ടോ പുതിയ ആളുകളെ കൈനീട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇപ്രാവശ്യം അതും ഉണ്ടായില്ല. അതുപോലെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും മീറ്റിങിന് ചെല്ലുമ്പോള്‍ ?ഗിഫ്റ്റ് കിട്ടുന്നില്ല.

ചിലര്‍ എന്നോട് പരാതി പറഞ്ഞിരുന്നു. മുഖവും ആളും തരവും അനുസരിച്ചാണ് അവര്‍ ഗിഫ്റ്റ് കൊടുക്കുന്നത്. ഇത് ആത്മ സംഘടനയില്‍ നടക്കുന്ന കാര്യമാണ്. ചെറിയ വേഷങ്ങള്‍ മാത്രം അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഗിഫ്റ്റ് മേടിക്കാന്‍ ചെല്ലുമ്പോള്‍ ഇപ്പോള്‍ കൊടുക്കുന്നില്ല പിന്നെ വരൂവെന്ന് പറയും. പിന്നീട് ചെല്ലുമ്പോഴേക്കും കഴിഞ്ഞ് കാണും. അവര്‍ക്ക് കിട്ടുകയുമില്ല. ഇക്കാര്യം ?ഗണേഷ് കുമാറിനോട് പറയാനിരിക്കുകയാണ് ഞാന്‍.

മിടുക്കുള്ളവര്‍ തന്നെയും പിന്നെയും വാങ്ങി പോയിട്ട് കാര്യമില്ലല്ലോ ജോളി പറഞ്ഞു. സംഘടനയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അനാവശ്യമായി പുറത്ത് വരരുത് ചര്‍ച്ചയാകരുത് എന്ന ആ?ഗ്രഹം നമുക്കുണ്ട്. പക്ഷെ ആരുടെ ഭാ?ഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്ന് കൃത്യമായി അറിയില്ല. ഭയങ്കര ബുദ്ധിയുള്ളവരാണ് സംഘടനയ്ക്ക് ഉള്ളില്‍ കിടന്ന് കളിക്കുന്നത്.

എന്തൊക്കയോ ചീഞ്ഞ് നാറുന്നുണ്ട്. സ്ത്രീകള്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. പിന്നെ സ്ത്രീകള്‍ സംഘടനയുടെ തലപ്പത്ത് വന്നതില്‍ പുരുഷന്മാര്‍ക്ക് വൈരാ?ഗ്യമുണ്ട്. ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത് സിദ്ദീഖാണ്. ഇലക്ഷന്റെ സമയത്ത് ഇത് അറിഞ്ഞുവെങ്കിലും ഞങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ സിദ്ദീഖ് തന്നെ പിന്നീട് അത് സമ്മതിച്ചു.

അപ്പോള്‍ തന്നെ നല്ല ഉദ്ദേശത്തോടെയല്ലെന്ന് മനസിലാകും. ഇവരോടൊക്കെ സംസാരിച്ചാല്‍ തന്നെ ഇവരെ അളക്കാന്‍ കഴിയും. ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ അതിന്റേതായ പക്വത വേണം. ആളുകളോട് പെരുമാറുന്ന രീതിക്ക് മയം വേണം. ഞാന്‍ സംഭവമാണെന്ന വിചാരം തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് പാടില്ല. ഇടവേള ബാബു ഇങ്ങനെയായിരുന്നില്ല. എല്ലാവരുടേയും നമ്പര്‍ അടക്കം അദ്ദേഹം സൂക്ഷിച്ചിരുന്നു.

അമ്മയിലെ സ്ഥാനത്തിന് ഇത്ര പവറുണ്ടെന്ന് സ്ത്രീകള്‍ ഭരണത്തില്‍ കയറിയപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. പിന്നെ ആര് എന്ത് ചെയ്താലും സംഘടന പൊളിയുമെന്ന് ഓര്‍ത്ത് ആരും ഇരിക്കേണ്ടെന്ന് പറഞ്ഞിട്ടാണ് അന്ന് മോഹന്‍ലാല്‍ ഇറങ്ങി പോയതെന്നും നടി പറഞ്ഞു.

സിനിമയില്‍ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും നടി പങ്ക് വച്ചു. ചെറിയ മോശം അനുഭവം ഉണ്ടായപ്പോള്‍ അതില്‍ താന്‍ പ്രതികരിച്ചിട്ടുണ്ടെന്നുംപിന്നീട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. 

'എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. ആകെ മോഹന്‍ലാലിന്റെ കൂട്ടത്തില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്. മോഹന്‍ലാല്‍ ഭയങ്കര കമന്റ് പാസാക്കും, ഭയങ്കരമായിട്ട്. ഞാന്‍ ആദ്യമായിട്ട് ചെയ്യുന്നത് സ്പടികമായിരുന്നു, അന്നൊക്കെ ഞാന്‍ വളരെ ചെറുപ്പാണ്. അപ്പൊ ഈ പുള്ളി ഇങ്ങനെ ഭയങ്കരമായിട്ട് ഇങ്ങനെ കമന്റ് കമന്റ് അടിക്കും. അപ്പോള്‍ എനിക്കത് ഭയങ്കര ബുദ്ധിമുട്ടാണ്, ചെറുപ്പം കൂടിയല്ലേ , വല്ലാത്ത ഒരു അവസ്ഥയാണ്. ഞാന്‍ ആകെ നിന്നുകൊണ്ട് വിയര്‍ക്കും. പെണ്ണായിട്ട് ഞാന്‍ മാത്രമേ ഉള്ളൂ .

അതുകഴിഞ്ഞ് പിന്നെ ഞാന്‍ ചേച്ചിയുടെ കൂടെ ഒക്കെ മോഹന്‍ലാലിന്റെ കൂടെ ഒത്തിരി പടം ഒക്കെ ചെയ്തു. അതുകഴിഞ്ഞിട്ട് ഞാന്‍ ' പ്രജ' എന്ന സിനിമ ചെയ്തപ്പോള്‍ ഞാന്‍ ലാലേട്ടനോട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. എന്താ ജോളി എന്ന് ചോദിച്ചു, ആ സമയത്തൊക്കെ പുള്ളി ഇങ്ങനെ നിരന്തരം നമ്മളെ കളിയാക്കുമായിരുന്നു. സിനിമയുടെ ഷൂട്ടിന്റെ അവസാന ദിവസമാണ്. 

ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു ലാലേട്ട ഞാന്‍ കല്യാണം കഴിച്ച ഒരു സ്ത്രീയാണ്, കുട്ടികളൊക്കെ ഉള്ളതാണ്, പ്രായമുണ്ട് എങ്കില്‍ പോലും എനിക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ കമന്റ് കേള്‍ക്കുമ്പോള്‍ വല്ലാണ്ട് അപ്‌സെറ്റ് ആകുന്നുണ്ട് ,അപ്പോള്‍ ഒരു പുതിയ കുട്ടികള്‍ക്ക് എത്രത്തോളം അത് ബുദ്ധിമുട്ട് വരും എന്ന്. നമ്മളുടെ അടുത്ത് കുറച്ച് ഫ്രീ ആകാതെ അവരെ അങ്ങനെ ഇട്ട് പറയരുത് എന്നൊരു അപേക്ഷ ഉണ്ട് എന്ന് .കാരണം ഞാന്‍ ഒരുമാതിരിപ്പെട്ട കാര്യങ്ങള്‍ക്കൊന്നും അങ്ങനെ കുലുങ്ങുന്ന കൂട്ടത്തില്‍ അല്ല. 

എനിക്ക് അങ്ങനെയൊന്നും പ്രശ്‌നമില്ല. പുതിയ ഒരാളാണ് എന്നുള്ള പേടിയൊന്നുമില്ല, പക്ഷേ എന്നിട്ട് എനിക്ക് അത്രയും ബുദ്ധിമുട്ടുണ്ടായി ഉണ്ടായെങ്കില്‍ ഒരു പുതിയ കുട്ടിയുടെ അടുത്ത് അങ്ങനെ പറയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും.

അയ്യോ ജോളി സോറി എന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാതെ ആരും നമ്മളുടെ അടുത്ത് ഒരു മര്യാദ ഇല്ലാത്ത രീതിയില്‍ പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല .എനിക്ക് ഞാന്‍ എവിടെ ചെന്നെന്നാലും വേണ്ട ഒരു സീറ്റ് തരാറുണ്ട്. ലാലേട്ടനെ പോലൊരാളാട് അങ്ങനെ പറയുന്നതൊന്നും എന്നെ ഭയപ്പെടുത്താറില്ല. കാരണം വേഷം കിട്ടുമോയെന്നുള്ള പേടിയൊന്നും എനിക്കില്ല.

ഇപ്പോഴത്തെ സിനിമകളില്‍ അവസരം കിട്ടാതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇതെനിക്ക് തരാമായിരുന്നു ഇതെന്നെ കൊണ്ട് നന്നായി ചെയ്യാന്‍ പറ്റുമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഇത് ആരോട് പറയും? ഇടക്ക് ഒരു സെറ്റില്‍ ഒരു പ്രശ്‌നം ഉണ്ടായി. അപ്പോള്‍ ഞാന്‍ പറഞ്ഞു രാവിലെ തൊട്ട് എനിക്ക് ആ സെറ്റില്‍ ഇരിക്കാന്‍ പറ്റത്തില്ല ,എനിക്ക് അവിടെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം എനിക്ക് ഡസ്റ്റ് അലര്‍ജിയും ഇന്‍ഫെക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും വിട്ടു, പക്ഷെ എന്നെ വിട്ടില്ല. രാത്രി 9 ആയി. ചേച്ചി റെഡിയല്ലോയെന്ന് അവര്‍ ചോദിച്ചു. എന്നെ ഇന്‍സള്‍ട്ട് ചെയ്ത പോലെ തോന്നി. ഇതവരുടെ സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ ഞാന്‍ വിളിച്ചു പറഞ്ഞു എന്തായാലും ഈ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞു. വലിയ വിഷയമായി. മനപ്പൂര്‍വ്വം തന്നെ ദ്രോഹിക്കുകയായിരുന്നു. മാപ്പ് പറയാതെ ഇനി ഷൂട്ട് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ അവര്‍ മാപ്പ് പറഞ്ഞു, പിന്നീടൊരിക്കലും ആവര്‍ത്തിച്ചില്ലൈന്നും പറഞ്ഞു.

Read more topics: # ജോളി ഈശോ
jolly easo about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES