Latest News

ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന 'ടോബി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ആരാധകരില്‍ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന 'ടോബി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം 'ടോബി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു.     'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കള്‍ട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റര്‍ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം, അഗസ്ത്യഫിലിംസും കൂടി ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകന്‍ 
ബാസില്‍ എ. എല്‍. ചാലക്കല്‍ ആണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് 'ഒന്തു മുട്ടൈ കഥെയ് ' , 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ കൂടിയായ പ്രവീണ്‍ ശ്രിയാനാണ്. 

രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാര്‍, സംയുക്ത ഹെര്‍ണാഡ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

മലയാളിയായ സംവിധായകന്‍ കൂടാതെ, സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനറായ അര്‍ഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന 
ആദര്‍ശ് പാലമറ്റവും, മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്ന റോണക്‌സ് സേവിയറും മലയാളികളാണ്. പി ആര്‍ ഒ - ശബരി

Read more topics: # ടോബി'
raj b shetty toby movie poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES