ആദ്യമായി സ്‌കൂളിലെത്തിയ ഇളയ മകന്റെ വിഡിയോ പങ്കിവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. അമ്മയുടെ കൈപിടിച്ച് സ്‌കൂളിലേയ്ക്കു പോകുന്ന കുട്ടിയുടെ വിഡിയോയ്ക്ക് പതിവുപോലെ തകര്‍പ്പന്‍ ക്യാപ്ഷനുമുണ്ട്..പ്രദര്‍ശന സ്‌കൂളുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് മുതല്‍ ദിവസേന 4 ക്ലാസുകള്‍ ബുക്ക് ഉണ്ടായിരിക്കുന്നതാണ്' ടിഫിന്‍ ബോക്‌സ് ഓഫീസ് തൂക്കിയടി എന്നാണ് രമേശ് പിഷാരടി കുറിപ്പെഴുതിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ സ്‌കൂളില്‍ നിന്ന് തിരികെ കൊണ്ടുപോകുന്ന മറ്റൊരു വീഡിയോയും രമേഷ് പിഷാരടി പങ്കുവച്ചിട്ടുണ്ട്.ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തു. അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നമായി. പ്രെഡിക്റ്റബ്ള്‍ ആയിരുന്നു.2.5/5' എന്നാണ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ആകര്‍ഷകമായ ചിത്രങ്ങള്‍ക്കൊപ്പം രസകരമായ ക്യാപ്ഷനും നല്‍കുന്നതില്‍ പിഷാരടി മുന്നിലാണ്.ക്യാപ്ഷന്‍ എഴുതാനുള്ള പ്രത്യേക കഴിവ് മൂലം ക്യാപ്ഷന്‍ സിംഹമെന്നും ക്യാപ്ഷന്‍ രാജാവെന്നുമൊക്കെ വിളിപ്പേരുകളാണ് സോഷ്യല്‍മീഡിയയില്‍ താരത്തിനുള്ളത്.പിഷാരടിയുടെ അടിക്കുറുപ്പിനെ അഭിനന്ദിച്ചും കുട്ടിയ്ക്ക് ആശംസയേകിയും നിരവധി കമന്റുകളാണ് വരുന്നത്.